നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ജോസ് കെ മാണിയുടെ പരാതിയിൽ താൽപര്യമില്ലാതെ  സിപിഎം; തോൽവിക്ക് കാരണം ബിജെപി വോട്ടു ചോർന്നതെന്ന് വി എൻ വാസവൻ

    ജോസ് കെ മാണിയുടെ പരാതിയിൽ താൽപര്യമില്ലാതെ  സിപിഎം; തോൽവിക്ക് കാരണം ബിജെപി വോട്ടു ചോർന്നതെന്ന് വി എൻ വാസവൻ

    പാലായിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വോട്ടുകൾ ചോർന്നത് കാരണമായിട്ടുണ്ട് എന്നാണ് ജോസ് കെ മാണി സിപിഎം സംസ്ഥാന സമിതിക്ക് നൽകിയ പരാതിയിൽ പറയുന്നത്

    ജോസ് കെ മാണി, വി എന്‍ വാസവന്‍

    ജോസ് കെ മാണി, വി എന്‍ വാസവന്‍

    • Share this:
    കോട്ടയം: ജോസ് കെ മാണിയുടെ തോൽവിക്ക് കാരണം ബിജെപി വോട്ടുകൾ ചോർന്നത് ആണെന്ന് അന്നുതന്നെ സിപിഎം കോട്ടയം ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. ജില്ലാ സെക്രട്ടറിയുടെ ചുമതല ഉണ്ടായിരുന്ന വി എൻ വാസവൻ അന്ന് പറഞ്ഞത് ഇതുതന്നെയായിരുന്നു. 24000 വോട്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന ബി ജെ പിക്ക് ഇത് 10000 ആയി ചുരുങ്ങി. ഈ വോട്ടുകൾ യുഡിഎഫിന് കിട്ടി എന്നാണ് സിപിഎം വാദം.   അങ്ങനെയാണ് പാലായിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ജോസ് കെ മാണിയെ അട്ടിമറിച്ച്   മാണി സി കാപ്പൻ വിജയിച്ചത് എന്നാണ് സിപിഎം ചൂണ്ടിക്കാട്ടിയിരുന്നത്.

    എന്നാൽ ജോസ് കെ മാണി ഇതിനെല്ലാം തള്ളി സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതാണ് ഏറെ ശ്രദ്ധേയമായത്. പാലായിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വോട്ടുകൾ ചോർന്നത് കാരണമായിട്ടുണ്ട് എന്നാണ് ജോസ് കെ മാണി സിപിഎം സംസ്ഥാന സമിതിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതി പരിഗണിച്ച  സിപിഎം അന്വേഷണം ജില്ലാതലത്തിൽ മതി എന്ന് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് തീരുമാനം എടുക്കാനാണ് പാർട്ടിയിലുണ്ടായ ധാരണ. നാളെ ചേർന്ന കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കും.

    Also Read-അവധി ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍; ഒറ്റ ദിവസം കൊണ്ട് ഒപി ബ്ലോക്ക് വൃത്തിയാക്കി; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

    അതേസമയം പരാതി അന്വേഷിക്കണം എന്ന ഉറച്ച നിലപാട് ജോസ് കെ മാണി സ്വീകരിക്കുമ്പോൾ ഇതിനു വിരുദ്ധമായ നിലപാടാണ് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിലെ പല നേതാക്കൾക്കും ഉള്ളത്. ഇന്ന് മാധ്യമങ്ങളെ കണ്ട കോട്ടയം ജില്ലയിലെ മുതിർന്ന നേതാവും സഹകരണ മന്ത്രിയുമായ വി എൻ വാസവൻ നടത്തിയ പ്രതികരണം ഇത് സൂചിപ്പിക്കുന്നതാണ്. പാലായിലെ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണം ബിജെപി വോട്ടുകൾ ചോർന്നതാണ് എന്ന്    സംസ്ഥാന സമിതി അംഗം കൂടിയായ വി എൻ വാസവൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ മുൻ നിലപാട് തന്നെയാണ് പാർട്ടിക്ക് ഉള്ളത്. അതേസമയം അന്വേഷിക്കണോ എന്ന കാര്യത്തിൽ നാളെ ചേരുന്ന ജില്ലാകമ്മിറ്റി ആകും അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും വി എൻ വാസവൻ പറഞ്ഞു.

    ജോസ് കെ മാണിയുടെ താൽപര്യത്തിന് വിരുദ്ധമായ നിലപാട്  സിപിഎം നേതാക്കൾ പ്രകടിപ്പിക്കുന്നതിന് കാരണം നിരവധിയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബിജെപി വോട്ടുകൾ ചോർന്നു എന്ന വാദം ഉയർത്തുമ്പോൾ തന്നെ ജോസ് കെ മാണി വിരുദ്ധവികാരം പാലായിൽ വലിയ രീതിയിൽ അലയടിച്ചു എന്ന് സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തുന്നുണ്ട്. മാത്രമല്ല പാലയിൽ സിപിഎം വോട്ടുകൾ ചോർന്നു എന്ന് കണ്ടെത്തിയാൽ തന്നെ പ്രാദേശികമായി സിപിഎം നേതാക്കൾക്കിടയിൽ വലിയ അതിർത്തിക്ക് അത് കാരണമാകും.

    Also Read-ബക്രീദ് പ്രമാണിച്ച് ഇളവു നല്‍കുന്നത് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തല്‍; ഐഎംഎയുടെ നിര്‍ദേശത്തെ ഗൗരവകരമായി കാണണം; വി മുരളീധരന്‍

    പാലായിൽ കേരള കോൺഗ്രസ് എമ്മിന്റെ വിഭാഗത്തിന്റെ വോട്ടും പൂർണ്ണമായും ജോസ് കെ മാണിക്ക്  ലഭിച്ചിട്ടില്ല എന്നും സിപിഎം വിലയിരുത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഗുരുതരമായ കണ്ടെത്തലുകൾ വരുന്നതോടെ അത് ഭാവിയിൽ ജില്ലയിലെ  ഘടക കക്ഷികൾ തമ്മിലുള്ള പോരിന് കാരണമാകുമെന്ന് സിപിഎം വിലയിരുത്തുന്നു. ഏതായാലും പാലായിലെ തോൽവി  ഇടത് നേതൃത്വത്തിന് കൂടി തലവേദനയായി മാറുകയാണ്. കേരള കോൺഗ്രസ് എമ്മിനും ഈ തോൽവിയുടെ ഭാരം ഇനിയും തീർന്നിട്ടില്ല.
    Published by:Jayesh Krishnan
    First published:
    )}