യുഎപിഎ: 'പെറ്റമ്മയ്ക്കില്ലാത്ത ആശങ്ക വളർത്തമ്മയ്ക്ക് വേണ്ട'; പി മോഹനൻ

പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അടിസ്ഥാനത്തിൽ പാർട്ടിക്ക് തീരുമാനം എടുക്കാനാവില്ല. പാര്‍ട്ടിക്ക് അന്വേഷിക്കാന്‍ അതിന്റേതായ സംവിധാനങ്ങളുണ്ടെന്നും ജില്ലാ സെക്രട്ടറി.

News18 Malayalam | news18-malayalam
Updated: November 8, 2019, 7:03 PM IST
യുഎപിഎ: 'പെറ്റമ്മയ്ക്കില്ലാത്ത ആശങ്ക വളർത്തമ്മയ്ക്ക് വേണ്ട'; പി മോഹനൻ
p mohanan
  • Share this:
കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്റെയും താഹയുടെയും കാര്യത്തില്‍ പാർട്ടി അന്തിമ തീരുമാമെടുത്തിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ.  പാര്‍ട്ടിക്ക് അന്വേഷിക്കാന്‍ അതിന്റേതായ സംവിധാനങ്ങളുണ്ടെന്നും ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി.

പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അടിസ്ഥാനത്തിൽ പാർട്ടിക്ക് തീരുമാനം എടുക്കാനാവില്ല. സിപിഎം അംഗങ്ങളുടെ കാര്യത്തിൽ 'പെറ്റമ്മയ്ക്കില്ലാത്ത ആശങ്ക വളർത്തമ്മയ്ക്ക് വേണ്ടെന്നും പി മോഹനൻ വ്യക്തമാക്കി.

അതേസമയം പാർട്ടി അംഗങ്ങളായ രണ്ട് വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ ഇടപെടേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വിദ്യാര്‍ഥികളെ പാര്‍ട്ടിയില്‍നിന്ന് ഉടന്‍ പുറത്താക്കില്ല. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയെ സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിരുന്നു.

മാവോയിസ്റ്റുകളുമായി വിദ്യാർഥികൾക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടാണ് കോഴിക്കോട് ജില്ലാ കമ്മറ്റി നൽകിയത്. ഇത്തരം സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇരുവരും അത് മുഖവിലയ്‌ക്കെടുത്തില്ലെന്നും ജില്ലാ കമ്മറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ യുഎപിഎ ചുമത്തിയ നടപടിയെക്കുറിച്ച് യുഎപിഎ സമിതി പരിശോധിക്കട്ടെയെന്നും സെക്രട്ടേറിയറ്റ് നിലപാടെടുത്തു.

Also Read യുഎപിഎ അറസ്റ്റിൽ പ്രതികളെ കയ്യൊഴിഞ്ഞ് സിപിഎം; സർക്കാർ നടപടി ശരിവച്ച് സംസ്ഥാന സെക്രട്ടേറിയറ്റ്

യുഎപിഎ പോലുള്ള കരിനിയമങ്ങൾക്ക് എതിരാണ് പാർട്ടിയെങ്കിലും ഇത്തരം കേസുകളിൽ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇടപെടാൻ സാധിക്കും. അത്തരമൊരു ഇടപെടലുണ്ടായാൽ സംസ്ഥാന സർക്കാർ മാവോവാദികൾക്ക് പിന്തുണ നൽകുനെന്ന പ്രാചാരണമുണ്ടാകുമെന്നും നേതാക്കൾ വിലയിരുത്തി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍