• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM LEADER A VIJAYARAGHAVAN SAYS RAMESH CHENNITHALA AND K SURENDRAN ARE FROM THE SAME SCHOOL SS TV

'ചെന്നിത്തലയും സുരേന്ദ്രനും ഒരേ സ്കൂളിൽ നിന്നോ? സുരേന്ദ്രൻ രാവിലെ പറഞ്ഞത് ചെന്നിത്തല ഉച്ചയ്ക്ക് പറയുന്നു': എ.വിജയരാഘവൻ

ജമാ അത് ഇസ്ലാമിയുടെ അമീറിന്റെ വീട്ടിലേക്ക് തീർത്ഥാടനത്തിന് എന്നത് പോലെ ആണ് യുഡിഫ് നേതാക്കൾ പോകുന്നതെന്നും വിജയരാഘവന്‍ പരിഹസിച്ചു

a vijayaraghavan

a vijayaraghavan

  • Last Updated :
  • Share this:
    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും ഒരേ സ്കൂളിൽ നിന്ന് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പെരിന്തൽമണ്ണ ആനമങ്ങാട് നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

    കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ ഒരു ചിറക് പോയ പക്ഷിയെ പോലെ ആയി യുഡിഎഫ്. പകരം ചിലരെ ചെയ്ത് യുഡിഎഫ് മുന്നണി വിപുലീകരിച്ചു. ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ആണ് ഇപ്പൊൾ ഒപ്പം ഉള്ളത്. അവരെ കൂട്ടി ചേർത്ത് മുന്നണി വിപുലീകരിക്കുക ആണ് കേരളത്തിലെ യുഡിഎഫ് ചെയ്തത്.

    Also Read മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡിക്കൽ ബോർഡ്

    സുരേന്ദ്രൻ പറയുന്നത് അതെ പടി ആവർത്തിക്കുക ആണ് രമേശ് ചെന്നിത്തല. രാവിലെ സുരേന്ദ്രൻ പറയുന്നത് ചെന്നിത്തല ഉച്ചക്ക് പറയും. ചെന്നിത്തല പറയുന്നത് സുരേന്ദ്രനും പറയും. ഒരേ സ്കൂളിലെ പൂർവ വിദ്യാർഥികളെ പോലെ ആണ് രണ്ട് പേരും. ഒരേ യൂണിഫോം, ഒരേ ഭാഷ രീതി, ഒരേ സംസാരം, ഒരേ സ്ലാങ്. ഡൽഹിയിലെ ബിജെപി അല്ല കേരളത്തിലെ ബിജെപി എന്നാണ് ഇവർ പറയുന്നത്.

    ഡൽഹിക്ക് പോയ കുഞ്ഞാലിക്കുട്ടി ഒരു ദിവസം രാവിലെ നോക്കുമ്പോൾ മലപ്പുറത്ത് എത്തി. ഇപ്പൊൾ ആണ് മനസ്സിലായത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കാൻ ആണ് തിരിച്ച് വന്നത്. ജമാ അത് ഇസ്ലാമിയുടെ അമീറിന്റെ വീട്ടിലേക്ക് തീർത്ഥാടനത്തിന് എന്നത് പോലെ ആണ് യുഡിഫ് നേതാക്കൾ പോകുന്നതെന്നും വിജയരാഘവന് പരിഹസിച്ചു.

    ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ആണ് യുഡിഎഫിനെ കാത്തിരിക്കുന്നത്. തോൽവി ഉറപ്പായാൽ ആരെ പറ്റിയും പറയാം അതാണ് ചെന്നിത്തല എന്തും പറയുന്നത്. സ്വർണ കടത്തു കേസ് അന്വേഷിക്കാൻ 5 മാസമായി സ്യൂട്ട്‌ കേസും പിടിച്ചു നടക്കുന്നു, ഒന്നും കണ്ടെത്താൻ പറ്റിയില്ല. ഇപ്പൊൾ പ്രതികളെ ഭീഷണിപ്പെടുത്തി എഴുതി മേടിക്കുക ആണ്. അവർ ഇപ്പോൾ മുഖ്യമന്ത്രിയെ കുടുക്കാൻ നോക്കുക ആണെന്നും വിജയരാഘവൻ പറഞ്ഞു.

    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അതിരൂക്ഷ വിമർശനം ആണ് അദ്ദേഹം ഉന്നയിച്ചത്. "ബിജെപിയുടെ തോളിൽ കയ്യിട്ട് ജമാ അത്തെ ഇസ്ലാമിയുടെ കയ്യും പിടിച്ച് നടന്നാൽ ഒന്നും ഇടത് പക്ഷത്തെ തകർക്കാൻ ആകില്ലെന്ന് ചെന്നിത്തല മനസ്സിലാക്കണം. ഇടത് പക്ഷത്തെ നാട് സംരക്ഷിക്കും. ചെന്നിത്തല രാവിലെ എണീറ്റാൽ 5 നുണ പറയും, ഉച്ചക്ക് ഭക്ഷണം 10 നുണ ഉറങ്ങുന്നതിന് മുൻപ് 25 നുണ, പിന്നെ സുഖ സുഷുപ്തി. ഉറക്കം വരണമെങ്കിലും വിശപ്പ് വരണം എങ്കിലും നുണ പറയണം എന്ന വ്യക്തി ആണ് ചെന്നിത്തല. ആരെ പറ്റിയും നുണ പറയും . ഇപ്പോൾ ശ്രീരാമകൃഷ്ണനു എതിരെ ആണ് നുണകൾ പറയുന്നത്."

    പെരിന്തൽമണ്ണ വച്ച് മാധ്യമങ്ങളെ കണ്ട വിജയരാഘവൻ നിയമ വിരുദ്ധമായൊന്നും സ്പീക്കർ ചെയ്തിട്ടില്ല എന്നും ചെന്നിത്തലയുടെ ആരോപണം വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയതിതിലുള്ളള വ്യക്തിവിരോധം കാരണം ആണെന്നും വ്യക്തമാക്കി.
    Published by:user_49
    First published:
    )}