പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം നേതാവ് എകെ ബാലൻ. എന്തോ തെളിവുമായി വന്ന് ഗവര്‍ണര്‍ അത്ഭുതം സൃഷ്ടിക്കാന്‍ പോവുകയാണെന്നാണ് വിചാരിച്ചത്. കണ്ണൂര്‍ വി.സി. പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഭരണാഘടവിരുദ്ധമായി മുഖ്യമന്ത്രി ഇടപെട്ടുവെന്നായിരുന്നും അതിന്റെ രേഖയുണ്ടെന്നുമായിരുന്നു ഗവർണറിന്റെ വാദം. എന്നാൽ ഏത് രേഖയാണ് ഹാജരാക്കിയത്. വി.സി. പുനര്‍നിയമനത്തിന്റെ നിയമസാധുത സംബന്ധിച്ച് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. ആ ഉപദേശം ഗവര്‍ണര്‍ക്ക് കൈമാറി. അത് എങ്ങനെയാണ് ഭരണഘടനാവിരുദ്ധമാകുന്നതെന്ന് എകെ ബാലന്‍ ചോദിച്ചു.
ഇത്രയും പരിഹാസ്യമായ ഒരു പത്രസമ്മേളനം ഉയര്‍ന്ന ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ലെന്നും ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്ന് എകെ ബാലന്‍ പറഞ്ഞു. നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായിരുന്നു പുനര്‍നിയമനമെങ്കില്‍ എന്തിനാണ് ഗവര്‍ണര്‍ നിയമനം അംഗീകരിച്ചുകൊടുത്തത്. അങ്ങനെയാണെങ്കില്‍ ആരാണ് കുറ്റക്കാരൻ എന്ന് അദ്ദേഹം ചോദിച്ചു.
തന്നെ ആക്രമിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ കെ.കെ. രാഗേഷ് പൊലീസിനെ തടഞ്ഞു എന്നതായിരുന്നു ഗവര്‍ണറുടെ വാദം. ഗവർണർ ഹാജരാക്കിയ ഫോട്ടോയിൽ രാഗേഷ് അന്തസ്സോട് കൂടിയല്ലേ വേദിയിലിരുന്നത്. പുറത്തുവന്ന സമയത്ത് മുദ്രാവാക്യം വിളിക്കുന്നവരെയാണ് രാഗേഷ് തടഞ്ഞത്.അല്ലാതെ പോലീസിനെ തടയുന്ന ഏതെങ്കിലും ദൃശ്യം കാണിക്കാന്‍ കഴിയുമോ എന്നും എ.കെ. ബാലന്‍ ചോദിച്ചു.
സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്തസമ്മേളനം നടത്തിയത്. തനിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഉന്നതൻ പോലീസിനെ തടയാൻ ശ്രമിച്ചെന്ന ആരോപണവും ഗവർണർ ഉന്നയിച്ചു. കെ കെ രാഗേഷിനെതിരെയാണ് ഗവർണർ ആരോപണം ഉന്നയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.