• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണ്; ആലപ്പുഴ ടൂറിസം പ്രമോഷൻ കൗൺസിലിൽ അഴിമതിയുടെ അയ്യര് കളി'; ജി. സുധാകരൻ

'ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണ്; ആലപ്പുഴ ടൂറിസം പ്രമോഷൻ കൗൺസിലിൽ അഴിമതിയുടെ അയ്യര് കളി'; ജി. സുധാകരൻ

ആരോഗ്യ, ടൂറിസം വകുപ്പുകൾക്ക് നേരെയാണ് സുധാകരന്റെ വിമർശനം.

  • Share this:

    ആലപ്പുഴ: സർക്കാരിനെ വിമർശിച്ച് മുൻമന്ത്രി ജി. സുധാകരൻ. ആരോഗ്യം, ടൂറിസം വകുപ്പുകൾക്ക് നേരെയാണ് സുധാകരന്റെ വിമർശനം. ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ആലപ്പുഴയിലെ ആരോഗ്യപ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ ആലപ്പുഴ സൗഹൃദവേദി സംഘടിപ്പിച്ച സെമിനാർ‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തോടുകളും ആണ് ഇപ്പോഴും. അതിനൊന്നും പരിഹാരമാകുന്നില്ല. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ അഴിമതിയുടെ അയ്യര് കളിയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

    Also Read-റോഡ് പണിയാതെ ഫ്ലക്സ് വെച്ച കോൺഗ്രസിനും സിപിഎമ്മിനും വാഴ വെച്ച് പണി കൊടുത്ത് നാട്ടുകാർ

    ആലപ്പുഴയിൽ ലഹരി മരുന്നുപയോഗം വർധിക്കുന്നതായും ജി സുധാകരൻ പറഞ്ഞു. സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ചെറുപ്പക്കാരെ ഉപയോഗിക്കുന്നു. ലഹരിക്ക് വേണ്ടി സമ്പത്ത് ഉണ്ടാക്കുന്ന സംസ്കാരം വളരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരിക്കടത്തിൽ ആലപ്പുഴയിലെ സിപിഎം കൗൺസിലർ ഷാനവാസിനെതിരായ ആരോപണം പാർട്ടിയിൽ സജീവചർച്ചയായിരിക്കെയാണ് ജി. സുധാകരന്റെ വിമർശനം.

    Published by:Jayesh Krishnan
    First published: