എകെജി... ഇഎംഎസ്.. അവരുടെയും പേര് പറ; കുട്ടിയുടെ പ്രസംഗത്തില്‍ നേതാവിന്റെ തിരുത്ത്

സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകള്‍ പറഞ്ഞായിരുന്നു കുട്ടിയുടെ പ്രസംഗം. ഇതിനിടെയായിരുന്നു സമീപം നിന്ന നേതാവ് തൊട്ടുവിളിച്ചത് ചില പേരുകള്‍ കൂടി പറയാന്‍ നിര്‍ദേശിച്ചത്

വിഡിയോയില്‍ നിന്ന്

വിഡിയോയില്‍ നിന്ന്

 • Share this:
  സ്വാതന്ത്യദിനാചരണത്തിന്റെ ഭാഗമായി നിരവധി അബദ്ധങ്ങളാണ് സംഭവിക്കുന്നത്. ഇതേ തുടര്‍ന്ന് വിവാദങ്ങളും രൂപപ്പെട്ടു കഴിഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയതും, എകെജി സെന്ററില്‍ ദേശീയ പതാകയോടൊപ്പം പാര്‍ട്ടി പതാക വന്നതും വിവാദത്തിലായി. ഇതിനു ശേഷം ഇപ്പോള്‍ ഒരു കുട്ടിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ കൈ കടത്തുന്ന നേതാവിന്റെ വിഡിയോ ആണ് പ്രചരിക്കുന്നത്.

  സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകള്‍ പറഞ്ഞായിരുന്നു കുട്ടിയുടെ പ്രസംഗം. ഇതിനിടെയായിരുന്നു സമീപം നിന്ന നേതാവ് തൊട്ടുവിളിച്ചത് ചില പേരുകള്‍ കൂടി പറയാന്‍ നിര്‍ദേശിച്ചത്.

  മഹാത്മഗാന്ധി, സുഭാഷ് ചന്ദ്രബോസ്, മൗലാന അബ്ദുള്‍കലാം ആസാദ്, സോരജിനി നായിഡു, എന്നിവരുടെ പേര് പറഞ്ഞ് അവരുടെ സഹനത്തെ കുറിച്ച് പറയുകയായിരുന്നു കുട്ടി. ഇതിനിടയിലാണ് ഇഎംഎസ്, എകെജി, പി കൃഷ്ണപിള്ള എന്നിവരുടെ പേര് പറയാന്‍ നേതാവ് നിര്‍ദേശിക്കുന്നത്. ഇതനുസരിച്ച് ഇഎംഎസ്, എകെജി, എന്നിവരുടെ ഫലമാണ് സ്വാതന്ത്ര്യം എന്ന് കുട്ടി കൂട്ടിച്ചേര്‍ത്തു.  അതേസമയം സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി സിപിഎം ആസ്ഥാനമായ എകെജി സെന്ററിലെ ദേശീയപതാക ഉയര്‍ത്തലിനെതിരെ പരാതിയുമായി നിയമവിദ്യാര്‍ഥി. പതാക ഉയര്‍ത്തിയത് ദേശീയ പതാകയെ അവഹേളിക്കുന്ന തരത്തിലാണെന്നും ഫ്ലാഗ് ഓഫ് കോഡിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

  Also Read-എകെജി സെന്‍ററിൽ ദേശീയ പതാക; സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം

  ദേശീയപതാകയോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്നിരിക്കെ ഇതിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും സിപിഎമ്മിനെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. അജ്മല്‍ കരുനാദപ്പള്ളിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.

  അതേസമയം സമാന ആരോപണം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍ രംഗത്തെത്തിയിരുന്നു. മറ്റൊരു പതാകയും ദേശീയപതാകയേക്കാള്‍ ഉയരത്തിലോ ഒപ്പമോ ഉയര്‍ത്തരുതെന്ന ഇന്ത്യന്‍ ഫ്ലാഗ് കോഡിലെ വ്യവസ്ഥയാണ് സിപിഎം ലംഘിച്ചിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശബരീനാഥന്‍ ചൂണ്ടിക്കാട്ടി. സി.പി.എമ്മനെതിരെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

  Also Read-എകെജി സെന്‍ററിൽ ദേശീയ പതാക; സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം

  'എകെജി സെന്ററില്‍ ഇന്ന് പാര്‍ട്ടി സെക്രട്ടറി ദേശീയ പതാക ഉയര്‍ത്തി. എന്നാല്‍ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍.National Flag Code 2.2 (viii) കൃത്യമായി പറയുന്നത് 'no other flag or bunting should be placed higher than or above or side by side with the National Flag'- ദേശീയ പതാക യോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് AKG സെന്ററില്‍ നടന്നത്. പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്ഥാനവുമാണ്. CPM എതിരെ ഇന്ത്യന്‍ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം' ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
  Published by:Jayesh Krishnan
  First published:
  )}