നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വയനാട്ടിൽ തെരഞ്ഞെടുപ്പിന് മുമ്പ് എക്സ്ചേഞ്ച് മേള; കോൺഗ്രസിൽനിന്ന് എത്തിയയാളെ പാർട്ടിയിൽ എടുത്തതിൽ പ്രതിഷേധിച്ച് സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു

    വയനാട്ടിൽ തെരഞ്ഞെടുപ്പിന് മുമ്പ് എക്സ്ചേഞ്ച് മേള; കോൺഗ്രസിൽനിന്ന് എത്തിയയാളെ പാർട്ടിയിൽ എടുത്തതിൽ പ്രതിഷേധിച്ച് സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു

    എം. എസ് വിശ്വനാഥൻ കോൺഗ്രസ് വിട്ടു സി പി എമ്മിൽ ചേരുന്നുവെന്ന് അറിഞ്ഞ സി പി എം നേതാവും ആദിവാസി ക്ഷേമ സമിതി സംസ്ഥാന സമിതി അംഗവും ഇ. എ. ശങ്കരൻ സി. പി. എം വിട്ട് കോൺഗ്രസ്സിൽ ചേർന്നു

    News18 Malayalam

    News18 Malayalam

    • Share this:
      കൽപ്പറ്റ: തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടികളിൽനിന്ന് മറുകണ്ടം ചാടുന്ന നേതാക്കളുടെ എണ്ണം കൂടി വരുന്നു. വയനാട് ജില്ലയിലാണ് ഈ സ്ഥിതി വിശേഷം കൂടുതലായി കണ്ടുവരുന്നത്. ദിവസങ്ങളായി തുടങ്ങിയ മറുകണ്ടം ചാടുന്ന നേതാക്കളുടെ എണ്ണത്തിൽ ഇന്നും കുറവൊന്നുമില്ല. കെ പി സി സി സെക്രട്ടറി എം എസ് വിശ്വനാഥൻ പാർട്ടി വിട്ടതാണ് ഇന്നത്തെ ആദ്യ സംഭവം. വയനാട്ടിൽ ബത്തേരി നിയോജക മണ്ഡലത്തിലെ യു. ഡി. എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ചാണ് കെ. പി. സി. സി. സെക്രട്ടറി എം. എസ്. വിശ്വനാഥൻ കോൺഗ്രസ്സ് വിടാൻ തീരുമാനിച്ചത്.

      എന്നാൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഇതുകൊണ്ട് അവസാനിച്ചില്ല. എം. എസ് വിശ്വനാഥൻ കോൺഗ്രസ് വിട്ടു സി പി എമ്മിൽ ചേരുന്നുവെന്ന് അറിഞ്ഞ സി പി എം നേതാവും ആദിവാസി ക്ഷേമ സമിതി സംസ്ഥാന സമിതി അംഗവും പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമായ ഇ. എ. ശങ്കരൻ സി. പി. എം വിട്ട് കോൺഗ്രസ്സിൽ ചേർന്നു. 2011 ൽ ബത്തേരി മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായിരുന്നു ഇ എ ശങ്കരൻ. സി. പി. എമ്മിന്റെ ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷനാണ് ഇദ്ദേഹം.

      ഇ എ ശങ്കരന്റെ നിലപാട് വഞ്ചനാപരമെന്ന് സി.കെ. ശശീന്ദ്രൻ എം. എൽ എ പറഞ്ഞു. ശങ്കരന് നൽകേണ്ട എല്ലാ മാന്യമായ പാർട്ടി പദവികളും പാർലമെൻററി പദവികളും നൽകിയിരുന്നു. ഇത് ആദിവാസി സമൂഹത്തോടുള്ള വഞ്ചനയാണെന്നും ആദിവാസി ക്ഷേമസമിതി സംസ്ഥാന രക്ഷാധികാരി കൂടിയായ സി. കെ. ശശീന്ദ്രൻ എം എൽ എ പറഞ്ഞു.

      Also Read- Assembly Election 2021 | പാലക്കാട് ഷാഫി പറമ്പിലിനെതിരെ വിമതനീക്കം; മുൻ ഡി.സി.സി അധ്യക്ഷൻ എ.വി.ഗോപിനാഥിനെ എല്‍.ഡി.എഫ് പിന്തുണച്ചേക്കും

      ബത്തേരി സീറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് വിശ്വനാഥന്‍ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. പാര്‍ട്ടി നേതൃത്വത്തോട് കടുത്ത അതൃപ്തിയുണ്ട്. നേതൃത്വം യാതൊരു ചര്‍ച്ചയും നടത്താതെ അവഹേളിക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. പാര്‍ട്ടിയില്‍ നിന്നും അവഗണനകള്‍ ഉണ്ടായതിനാലാണ് ഈ നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും വിശ്വനാഥന്‍ കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിനൊപ്പമാണ് വിശ്വനാഥൻ മാധ്യമങ്ങളെ കണ്ടത്.

      2011ല്‍ ബത്തേരിയില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ തോറ്റ ശങ്കരന്‍ ഇത്തവണയും മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് സി. പി. എമ്മില്‍ നിന്നും രാജിവെച്ചിരിക്കുന്നത്. സി. പി. എമ്മിലെ മുഴുവന്‍ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരന്‍ വ്യക്തമാക്കി. ആദിവാസികളോട് വഞ്ചനാപരമായ നിലപാടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ആദിവാസികളായ കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബത്തേരിയില്‍ വിശ്വനാഥന്‍ എല്‍. ഡി. എഫ് സ്ഥാനാര്‍ഥി ആയേക്കുമെന്നാണ് സൂചന. അതേസമയം നിയമസഭാ തിരെഞ്ഞെടുപ്പില്‍ ബത്തേരിയില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുമെന്ന് ശങ്കരന് ഉറപ്പ് ലഭിച്ചതായാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ നൽകുന്ന സൂചന.
      Published by:Anuraj GR
      First published: