• HOME
  • »
  • NEWS
  • »
  • kerala
  • »
  • M V Jayarajan | 'മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരു കക്ഷിയുണ്ട്; പാന്റിലാണ് എത്തിയത്, കള്ള സുവര്‍'; പരിഹാസവുമായി എം.വി ജയരാജന്‍

M V Jayarajan | 'മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരു കക്ഷിയുണ്ട്; പാന്റിലാണ് എത്തിയത്, കള്ള സുവര്‍'; പരിഹാസവുമായി എം.വി ജയരാജന്‍

മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നുമായിരുന്നു എം.വി.ജയരാജന്റെ പരിഹാസം.

  • Share this:
    കണ്ണൂര്‍: കെ-റെയില്‍ വിശദീകരണ സമ്മേളന വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നുമായിരുന്നു എം.വി.ജയരാജന്റെ പരിഹാസം.

    'മാക്കുറ്റിയോ പൂക്കുറ്റിയോ എന്നു പറഞ്ഞിട്ടുള്ളൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോള്‍ പാന്റില്... കള്ള സുവറ്. സാധാരണ മുണ്ടും ഷര്‍ട്ടുമാണ്. ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്‌സ് ആപ്പില്‍ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോള്‍ പാന്റില്‍' ജയരാജന്‍ പറഞ്ഞു.

    പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് വേഷംമാറിവന്ന ഗുണ്ടകളാണെന്ന് എം.വി.ജയരാജന്‍ ആരോപിച്ചിരുന്നു. മന്ത്രി എംവി ഗോവിന്ദന്‍ അടക്കമുള്ളവരായിരുന്നു വേഷം മാറി വന്ന ഗുണ്ടകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Also Read-V D Satheesan| കോവിഡ് വ്യാപനത്തിനിടയിൽ ജില്ലാ സമ്മേളനങ്ങൾ; മരണത്തിന്റെ വ്യാപാരികൾ സിപിഎം നേതാക്കളും മന്ത്രിമാരുമെന്ന് വിഡി സതീശൻ

    പല സംഘടനകളും പല വിഷയങ്ങളിലും ഇതിനുമുമ്പും സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അഞ്ചുപേര്‍മാത്രം ദിനേശ് ഓഡിറ്റോറിയത്തിലെത്തിയത് സമരം നടത്താനല്ല. അക്രമം നടത്താനാണെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം സിപിഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കായികമായി നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി രംഗത്തെത്തിയിരുന്നു.

    Also Read-Rijil Makkutty| 'ചുവപ്പ്​ നരച്ചാൽ കാവി'; തനിക്ക്​ തല്ല്​ കിട്ടിയതിൽ സഖാക്കളേക്കാൾ സന്തോഷം സംഘികൾക്കെന്ന് റിജിൽ മാക്കുറ്റി

    'ഡിവൈഎഫ്‌ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയന്‍ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ സമരത്തില്‍ നിന്ന് മരിക്കേണ്ടിവന്നാലും പിറകോട്ടില്ലെന്നും റിജില്‍ വ്യക്തമാക്കി. സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളും സന്തോഷം സംഘികള്‍ക്ക് ആണ്. അതു കൊണ്ട് തന്നെ ത?ന്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടിഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്, ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്' അദ്ദേഹം പറഞ്ഞു.
    Published by:Jayesh Krishnan
    First published: