തിരുവനന്തപുരം: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്(Popular Front) റാലിക്കിടിയില്‍ കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രവാക്യം വിളിപ്പിച്ചത് ദുഃഖിതനാക്കിയെന്ന് സിപിഎം(CPM) പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി(MA Baby). ആര്‍എസ്എസിന്റെ മറുപുറമാണ് എസ്ഡിപിഐയും മറ്റും. അക്രമത്തിലും വര്‍ഗീയവിഷത്തിലും ആര്‍എസ്എസിന് ഒട്ടും പിന്നിലല്ല ഇവരുമെന്ന് എംഎ ബേബി പറയുന്നു.
കേരളത്തിലും ശശികലയെപ്പോലെ വശങ്ങളില് നില്ക്കുന്നവര് മാത്രമല്ല വര്‍ഗീയവിഷം പടര്‍ത്തുന്നത്. ആര്‍എസ്എസ് രാഷ്ട്രീയമുള്ള ആരും അതില്‍നിന്ന് മാറിനില്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ആരാണ് മതവിദ്വേഷം പടര്‍ത്തുന്നത്? നരേന്ദ്ര മോദി സര്‍ക്കാറിലെ ഒരു മന്ത്രിയാണ് അന്യമതസ്ഥരെ വെടിവയ്ക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് വടക്കുകിഴക്കന്‍ ദില്ലിയിലെ മുസ്ലിം മേഖലകളില്‍ വര്‍ഗീയലഹള നടത്തിയത്. അന്ന് വെറും പാര്‍ലമെന്റ് അംഗമായിരുന്ന ഇദ്ദേഹം ഇതിനുശേഷമാണ് കേന്ദ്രത്തില്‍ മന്ത്രിയായി നിയമിക്കപ്പെടുന്നത്. അനുരാഗ് ഠാക്കൂര്‍ മാത്രമല്ല മതദ്വേഷപ്രസംഗം നടത്തുന്നത്. നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കം ആരും അതില്‍ നിന്ന് മാറിനിന്നിട്ടില്ല.
കേരളത്തിലും ശശികലയെപ്പോലെ വശങ്ങളില് നില്ക്കുന്നവര് മാത്രമല്ല വര്‍ഗീയവിഷം പടര്‍ത്തുന്നത്. ആര്‍എസ്എസ് രാഷ്ട്രീയമുള്ള ആരും അതില്‍നിന്ന് മാറിനില്‍ക്കുന്നില്ല.
എസ്ഡിപിഐ യുടെ ഒരു ജാഥയില്‍ ഒരു കുട്ടിയെക്കൊണ്ടു വിളിപ്പിച്ച മതവിദ്വേഷമുദ്രാവാക്യം എന്നെ ദുഃഖിതനാക്കുകയാണുണ്ടായത്. ഈ പ്രായത്തില്‍ തന്നെ വര്‍ഗീയവിഷത്തിന്റെ ഒരു ഇരയാണല്ലോ ആ കുട്ടി!
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.