സക്കീർ ഹുസൈനെ സഹായിക്കുന്നത് സി.പി.എമ്മിലെ മുതിർന്ന നേതാക്കൾ; അച്ചടക്ക നടപടി കൊണ്ട് നേരെയാക്കാനാകില്ലെന്നും എം.എം ലോറൻസ്
'വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ എളമരം കരീം റിപ്പോർട്ട് സക്കീർ ഹുസൈന് ക്ലീൻചീറ്റ് നൽകിയിരുന്നു. ഇതാണ് വീണ്ടും തെറ്റുകൾ ആവർത്തിക്കാൻ പ്രേരണയായത്.'

sakeer hussain
- News18 Malayalam
- Last Updated: June 28, 2020, 3:01 PM IST
കൊച്ചി: സിപിഎമ്മിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരായ പാർട്ടി നടപടികൾ പര്യാപ്തമല്ലെന്ന വിമർശനവുമായി മുതിർന്ന നേതാവ് എം.എം ലോറൻസ്. നേരത്തെയും പല വട്ടം സക്കീർ ഹുസൈൻ പാർട്ടി അംഗത്തിനു യോജിക്കാത്ത പ്രവർത്തനങ്ങൾ നടത്തി. ഇതിനെതിരെ പാർട്ടി അച്ചടക്ക നടപടികളെടുക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷവും സക്കീർഹുസൈൻ തെറ്റുകൾ ആവർത്തിച്ചു. ഒരിക്കലും തെറ്റുകൾ തിരുത്തില്ലെന്ന് ഉറപ്പുള്ള സക്കീർഹുസൈനെ അച്ചടക്കനടപടികൾ കൊണ്ട് നേരെയാക്കാൻ ആവില്ലെന്നും ലോറൻസ് പറഞ്ഞു.
വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ എളമരം കരീം റിപ്പോർട്ട് സക്കീർ ഹുസൈന് ക്ലീൻചീറ്റ് നൽകിയിരുന്നു. ഇതാണ് വീണ്ടും തെറ്റുകൾ ആവർത്തിക്കാൻ പ്രേരണയായത്. പാർട്ടിയിൽ ആരൊക്കെയോ സഹായിക്കാനുണ്ടെന്ന് സക്കീറിന് അറിയാം. ഏതൊക്കെ നേതാക്കളാണ് സക്കീറിനെ സഹായിക്കുന്നതെന്ന് താൻ പാർട്ടിയെ അറിയിക്കുമെന്നും എം.എം.ലോറൻസ് പറഞ്ഞു. You may also like:സക്കീർ ഹുസൈനെ പുറത്താക്കിയത് സിപിഎമ്മിലെ വിഭാഗീയതയോ? [NEWS]അനധികൃത സ്വത്ത്: സക്കീർ ഹുസൈനെ CPM കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കും [NEWS] 'പ്രളയത്തട്ടിപ്പില്‍ എനിക്കെതിരെ പരാതി നല്‍കിയത് വിവരാവകാശ ഗുണ്ട'; ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും CPM നീക്കിയില്ല; സക്കീര്‍ ഹുസൈന്‍ [NEWS]
അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന കണ്ടെത്തലിനേത്തുടർന്ന് സക്കീർ ഹുസൈെനെ ആറു മാസത്തേക്കാണ് സി.പി.എം സസ്പെൻഡ് ചെയ്തിരിക്കുന്നത്.
വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ എളമരം കരീം റിപ്പോർട്ട് സക്കീർ ഹുസൈന് ക്ലീൻചീറ്റ് നൽകിയിരുന്നു. ഇതാണ് വീണ്ടും തെറ്റുകൾ ആവർത്തിക്കാൻ പ്രേരണയായത്. പാർട്ടിയിൽ ആരൊക്കെയോ സഹായിക്കാനുണ്ടെന്ന് സക്കീറിന് അറിയാം. ഏതൊക്കെ നേതാക്കളാണ് സക്കീറിനെ സഹായിക്കുന്നതെന്ന് താൻ പാർട്ടിയെ അറിയിക്കുമെന്നും എം.എം.ലോറൻസ് പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന കണ്ടെത്തലിനേത്തുടർന്ന് സക്കീർ ഹുസൈെനെ ആറു മാസത്തേക്കാണ് സി.പി.എം സസ്പെൻഡ് ചെയ്തിരിക്കുന്നത്.