• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മലയാളികൾ ഒരു പണിയുമെടുക്കാതെ ഹിന്ദിക്കാരെക്കൊണ്ട് പണിയെടുപ്പിക്കുകയാണ്'; എംഎം മണി

'മലയാളികൾ ഒരു പണിയുമെടുക്കാതെ ഹിന്ദിക്കാരെക്കൊണ്ട് പണിയെടുപ്പിക്കുകയാണ്'; എംഎം മണി

ഇടുക്കിയിൽ പണിക്ക് വരുന്നവർ പലരും വിമാനത്തിലാണ് എത്തുന്നത്. സംഘം ചേർന്ന് വണ്ടി വിളിച്ച് വരുന്നവരുമുണ്ട്. ഇങ്ങനെ ദശലക്ഷക്കണക്കിന് ആളുകളുടെ ഗൾഫ് ആണ് ഇന്ന് കേരളം

  • Share this:
ഉത്തരേന്ത്യൻ ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങളുടെ ഫലമാണ് അവിടെനിന്നുള്ള തൊഴിലാളികൾ കേരളത്തിലേക്ക് എത്തുന്നതിന്റെ അടിസ്ഥാനമെന്ന് മുന്‍ മന്ത്രി എം.എം.മണി. അവിടെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. വേലയും കൂലിയും ഇല്ലാത്ത സ്ഥിതിയായി. ഇവിടെ അതിഥി തൊഴിലാളികൾ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവരെ വിശേഷിപ്പിക്കുന്നതെന്നും എംഎം മണി പത്തനംതിട്ടയില്‍ പറഞ്ഞു.

മാന്യമായ വേതനവും പെരുമാറ്റവും ഇവിടെ അവർക്ക് ലഭിക്കുന്നു. ഇടുക്കിയിൽ പണിക്ക് വരുന്നവർ പലരും വിമാനത്തിലാണ് എത്തുന്നത്. സംഘം ചേർന്ന് വണ്ടി വിളിച്ച് വരുന്നവരുമുണ്ട്. ഇങ്ങനെ ദശലക്ഷക്കണക്കിന് ആളുകളുടെ ഗൾഫ് ആണ് ഇന്ന് കേരളം. അവരുടെ വരവിൽ ചില കുഴപ്പങ്ങളുമുണ്ട്. മലയാളികൾ ഒരു പണിയുമെടുക്കാതെ ഹിന്ദിക്കാരെക്കൊണ്ട് പണിയെടുപ്പിക്കുകയാണെന്നും എംഎം മണി പറഞ്ഞു.

വിദ്യാർഥിയെ ക്ലാസിൽ നുള്ളിയതായി പരാതി; പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി


തൊടുപുഴ: വിദ്യാർഥിയെ അധ്യാപകൻ നുള്ളിയതായി പൊലീസിൽ പരാതി. മുട്ടം പഞ്ചായത്ത് പരിധിയിലെ സ്കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥിയെ ക്ലാസില്‍ വെച്ച് അധ്യാപകന്‍ നുള്ളിയതായാണ് പരാതി നല്‍കിയത്. രക്ഷിതാവിനോട് വിദ്യാര്‍ഥി സംഭവം പറഞ്ഞു.

തുടർന്ന് മുട്ടം പൊലീസില്‍ അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെ മുട്ടം സ്റ്റേഷനിൽ വിളിച്ചുവരുത്തി. അധ്യാപകനും രക്ഷിതാക്കളും പൊലീസ് സ്റ്റേഷനിൽവെച്ച് കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു.
Published by:Arun krishna
First published: