മന്ത്രി വേദിയിലിരിക്കെ വനംവകുപ്പിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണി. വനംവകുപ്പിന്റെ നേത്യത്വത്തില്‍ നടത്തിയ വനം സൗഹ്യദ സദസ്സ് പരിപാടിയില്‍ എംഎം മണിയെയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പേര് ഒഴിവാക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. വനം മന്ത്രി എ.കെ ശശീന്ദ്രനെ വേദിയിലിരുത്തിയായിരുന്നു എംഎം മണിയുടെ വിമര്‍ശനം.
അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ പോയത് ഹൈക്കോടതി ഉത്തരവിന് ബലം നൽകി. ഇത് തന്നെയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും എം എം മണി പറഞ്ഞു. വിഷയത്തിൽ താനെടുത്ത നിലപാടിൽ ഉദ്യോഗസ്ഥർക്ക് പകയാണ്. അതിന്റെ ഭാഗമായാണ് നോട്ടീസ് പോലും വെക്കാതിരുന്നത്. മര്യാദ എങ്കിൽ മര്യാദ അല്ലെങ്കിൽ നാട്ടുകാർ മര്യാദകേട് കാണിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെ നോക്കി എം എം മണി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AK Saseendran, Forest department, Mm mani