കണ്ണൂർ: ശ്രീനാരായണ കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് എഴുന്നേറ്റ് നില്ക്കാതിരുന്നതിനെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. എസ്എൻ കോളജിലെ പരിപാടിയിൽ ചൊല്ലിയത് പ്രാർഥനയല്ലെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി എഴുന്നേൽക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശൻ തന്നെ പറഞ്ഞിരുന്നുവെന്ന് ജയരാജൻ പറഞ്ഞു. പ്രാർഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോൾ ആദ്യം എഴുന്നേൽക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെ തന്നെ ഇരിക്കുകയായിരുന്നെന്നാണ് ആരോപണം.
ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയിൽ ചൊല്ലിയത്. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഉള്‍പ്പെടെ വേദിയിലുള്ളവരെല്ലാം എഴുന്നേറ്റ് നിന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി എഴുന്നേൽക്കാൻ ശ്രമിച്ചിട്ട് തിരിച്ചിരിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.