• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഗവർണർ ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി; സർവ്വകലാശാലകളുടെ അന്തകന്‍'; എംവി ജയരാജന്‍

'ഗവർണർ ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി; സർവ്വകലാശാലകളുടെ അന്തകന്‍'; എംവി ജയരാജന്‍

മീഡിയാ മാനിയ ഉള്ള ഗവർണർക്ക് ഇപ്പോൾ മനോരോഗമാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും നിഷേധിക്കുമോയെന്ന് എംവി ജയരാജന്‍

  • Last Updated :
  • Share this:
    കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സർവ്വകലാശാലകളുടെ അന്തകനായി ഗവർണർ മാറിയെന്ന് ജയരാജൻ വിമർശിച്ചു. മീഡിയാ മാനിയ ഉള്ള ഗവർണർക്ക് ഇപ്പോൾ മനോരോഗമാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും നിഷേധിക്കുമോ
    യെന്നും അദ്ദേഹം ചോദിച്ചു. കേരള ഗവർണർക്കെതിരെ കണ്ണൂർ സർവ്വകലാശാലയുടെ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍.

    അദ്ദേഹം നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി. സ്ഥലം മാറ്റിയാൽ മാറിപ്പോകേണ്ട വെറുമൊരു ഉദ്യാഗസ്ഥനാണ് ഗവർണർ. സര്‍ക്കാരിന്‍റെ തീരുമാനങ്ങളിൽ ഒപ്പിടാൻ മാത്രം അനുവാദമുള്ളയാളാണ് ഗവർണർ. കാരണം കാണിക്കൽ നൊട്ടീസ് നൽകാതെ ഒരാള്‍ക്കതെിരെ നടപടിയെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും എം വി ജയരാജന്‍ പറ‌ഞ്ഞു.

    Also Read-'ഗവർണർ ആർഎസ്എസ് സേവകനായി; സ്ഥാനത്തിരിക്കാൻ യോഗ്യനല്ല'; ഇ പി ജയരാജന്‍

    രണ്ട് വർഷം മുമ്പ് ചരിത്ര കോൺഗ്രസിൽ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെങ്കിൽ അത് ഇപ്പോഴാണോ പറയേണ്ടതെന്ന് ജയരാജൻ ചോദിച്ചു. ചരിത്ര കോൺഗ്രസിൽ
    ഗവർണറുടെ പ്രസംഗമായിരുന്നില്ലേഎല്ലാ ചരിത്രകാരൻമാരെയും പ്രകോപിച്ചതെന്നും പ്രതിഷേധത്തിന് ഇടയാക്കിയതെന്നും അദ്ദേഹം ചോദിച്ചു.

    ഗവർണർ ഭരണനിർവഹണ ഉദ്യോഗസ്ഥനാണ് അല്ലാതെ എല്ലാത്തിനെയും കയറി ഭരിക്കാവുന്ന ആളല്ല. ഗവർണർക്ക് സംസ്ഥാന സർക്കാറിന്റെ മേക്കിട്ട് കയറാനാവില്ല.
    സർക്കാർ അയക്കുന്ന എല്ലാ കടലാസിലും ഒപ്പിടാനുള്ള അധികാരമുള്ള ആളാണ് ഗവർണർ അതിന് അപ്പുറമില്ലെന്നും ജയരാജൻ പറഞ്ഞു.

    Also Read-ഗവർണർക്ക് മന്ത്രി ആർ ബിന്ദുവിന്റെ വിമർശനം; കണ്ണൂർ വി സിക്ക് ഗുഡ് സർട്ടിഫിക്കറ്റ്

    ക്രിമിനൽ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ഗവർണർ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ജയരാജൻ‌ പറഞ്ഞു. ഗവർണറുടെ സമീപനം തികച്ചും തെറ്റാണ്.
    ഏത് ക്രിമിനൽ കേസിൽ പ്രതിയാണ് ഗോപിനാഥ് രവീന്ദ്രൻ എന്ന് ഗവർണർ ജനങ്ങളോട് പറയണം. ഗോപിനാഥ് രവീന്ദ്രൻ മാനനഷ്ടത്തിന് കേസ് കൊടുക്കുകയാണ് വേണ്ടതെന്നും ജയരാജൻ പറഞ്ഞു.
    Published by:Jayesh Krishnan
    First published: