കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികൾ ആണെന്ന പരാമർശത്തിൽ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ.മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല.വിമർശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലർ ഫ്രണ്ടിനെയുമാണ്. പഴയ നക്സൽ നേതാക്കൾ ഇപ്പോൾ ഇത്തരം സംഘനകളുടെ നേതാക്കളാണ്. പന്തീരാങ്കാവ് സംഭവത്തില്‍ ഈ സംഘടനകള്‍ക്കു സ്വാധീനമുണ്ട്.
മുസ്ലിം ലീഗ് എന്തിനാണ് എൻഡിഎഫിനെ ന്യായീകരിക്കുന്നതെന്ന് ചോദിച്ച പി മോഹനൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി.കോഴിക്കോടിന്റെ സാഹചര്യമാണ് വ്യക്തമാക്കിയത്. അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധനയിലാണെന്നും പി മോഹനൻ പറഞ്ഞു. കുമ്മനത്തിന് അടിക്കാനുള്ള വടിയല്ല തന്റെ പ്രസ്താവനയെന്നും മോഹനന് പറഞ്ഞു. പരാമർശം തള്ളി സിപിഎം കേന്ദ്രനേതൃത്വവും സിപിഐയും രംഗത്തെത്തിയ സാഹചര്യത്തിലാണ് വിശദീകരണം. കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളും വിമർശനവുമായി എത്തിയപ്പോൾ ബിജെപി പി മോഹനന്റെ നിലപാടിനെ പിന്തുണച്ചിരുന്നു.
Also Read-
മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദികൾ; CPM കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻസിപിഎം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർഥികൾ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലാവുകയും ഇവർക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ വ്യാപക വിമർശനമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറിയുടെ പരാമർശം. ജില്ലയിലെ പാർട്ടി ലോക്കൽ കമ്മിറ്റികളിൽ നടത്തിയ റിപ്പോർട്ടിങ്ങിൽ ഇസ്ലാമിക തീവ്രവാദ സംഘങ്ങളും മാവോയിസ്റ്റുകളും തമ്മിൽ ബന്ധമുണ്ടെന്ന പരാമർശമുണ്ടായിരുന്നു.
തിങ്കളാഴ്ച താമരശ്ശേരിയിൽ നടന്ന കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്റെ പൊതുയോഗത്തിൽ പി.മോഹനൻ പ്രസംഗിച്ചത് ഇങ്ങനെ- ‘ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തിൽ മാവോയിസ്റ്റുകളെ ഇപ്പോൾ പ്രോൽസാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട്ട് ഈ പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് ഈ മാവോയിസ്റ്റുകളുടെ ശക്തി. മാവോയിസ്റ്റുകൾക്ക് വെള്ളവും വളവുമെല്ലാം നൽകുന്നതും കൊണ്ടുനടക്കുന്നതും ഇവരാണ്. അവർ തമ്മിലൊരു ചങ്ങാത്തമുണ്ട്. അത് വെറും ചങ്ങാത്തമല്ല.''
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.