• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സിപിഎം നേതാവ് പി. വാസുദേവൻ അന്തരിച്ചു


Updated: October 11, 2018, 2:59 PM IST
സിപിഎം നേതാവ് പി. വാസുദേവൻ അന്തരിച്ചു

Updated: October 11, 2018, 2:59 PM IST
കണ്ണൂർ: സിപിഎം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയും പറശ്ശിനിക്കടവ് വിസ്മയാ പാര്‍ക്കിന്റെ ചെയര്‍മാനുമായ പി. വാസുദേവന്‍ (76) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ വാസുദേവനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.  പാര്‍ക്കിലേക്ക് പോകാനൊരുങ്ങവെയാണ് തളര്‍ന്നുവീണത്. ദീര്‍ഘകാലം സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.

പി.കെ ശശിക്കെതിരെ നടപടിക്ക് ശുപാർശ; റിപ്പോർട്ട് നാളെ സി.പി.എം സെക്രട്ടേറിയറ്റിൽ

തളിപ്പറമ്പ് നഗരസഭ രൂപംകൊണ്ടപ്പോള്‍ ഉപദേശകസമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സഹകാരിയുമായിരുന്നു. ഭൗതിക ശരീരം തളിപ്പറമ്പ് എസി ഓഫീസിലും തുടർന്ന് പറശ്ശിനിക്കടവ് വിസ്മയ പാർക്കിലും വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം നാളെ രാവിലെ 9ന്.

ഫ്‌ളോക്‌സിനോസിഇന്‍ഹിലിപിലിഫിക്കേഷനില്‍ ക്ഷമ ചോദിച്ച് ഹിപ്പൊപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെറ്റാലിയോഫേബിയയുമായി തരൂര്‍

പി. വാസുദേവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തളിപ്പറമ്പ് മേഖലയിൽ കമ്മ്യൂണിസ്റ്റ് - കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സഖാവായിരുന്നു അദ്ദേഹം. പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായും തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായും മുമ്പ് പ്രവർത്തിച്ചിരുന്ന അദ്ദേഹം കരുത്തനായ കമ്യൂണിസ്റ്റ് പോരാളിയായിരുന്നുവെന്ന് അനുശോചനസന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
First published: October 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍