നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം കഴക്കൂട്ടത്ത് CPM നേതാവിന്റെ വീടിനുനേരെ ബോംബേറ്; ജനലുകൾ വെട്ടിപ്പൊളിച്ചു

  തിരുവനന്തപുരം കഴക്കൂട്ടത്ത് CPM നേതാവിന്റെ വീടിനുനേരെ ബോംബേറ്; ജനലുകൾ വെട്ടിപ്പൊളിച്ചു

  ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. വീട്ടുകാർക്ക് പരിക്കില്ല.

  ആക്രമണം നടന്ന വീടിന്റെ ഗേറ്റ് തകർത്ത നിലയിൽ

  ആക്രമണം നടന്ന വീടിന്റെ ഗേറ്റ് തകർത്ത നിലയിൽ

  • Share this:
   തിരുവനന്തപുരം: കഴക്കൂട്ടത്ത് (Kazhakoottam) സിപിഎം (CPM) നേതാവിന്റെ വീടിന് നേരെ ആക്രമണം. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണം. ഗേറ്റും ജനലുകളും വാളുകൊണ്ട് വെട്ടിപ്പൊളിച്ചു. തലനാരിഴയ്ക്കാണ് ഷിജുവും കുടുംബവും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

   ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. വീട്ടുകാർക്ക് പരിക്കില്ല. ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ബൈക്കിലെത്തിയ മൂന്നംഗ സംഘം വാളുമായി ചാടിയിറങ്ങി ഗേറ്റ് ചവിട്ടിപ്പൊളിച്ച് വാഹനങ്ങളും വീടും അടിച്ചു തകർക്കുകയായിരുന്നു. വീടിന് നേരെ നാടൻ ബോംബാണ് എറിഞ്ഞത്. ഷിജുവും ഭാര്യയും രണ്ട് മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു.

   ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ പ്രേരിതമായിട്ടൊന്നും ഇല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുമ്പ - കഴക്കൂട്ടം പോലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.

   ഗവർണറുടെ ഡ്രൈവറെ രാജ്ഭവനിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

   തിരുവനന്തപുരം: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ (Arif Mohammad Khan) ഡ്രൈവറെ (Driver) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ് (48) ആണ് മരിച്ചത്. രാജ്ഭവനിലെ ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

   രാവിലെയാണ് തേജസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നാണ് നേരത്തെ ഗവര്‍ണര്‍ക്ക് ഡ്രൈവറെ അനുവദിച്ചിരുന്നത്. കുറച്ചുനാളായി ഗവര്‍ണറുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തേജസ്. കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് കരുതുന്നത്.

   നിലവില്‍ ആത്മഹത്യാ കുറിപ്പെന്ന് തോന്നുന്ന ഒരു കത്ത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കത്തില്‍ പരാമര്‍ശമുണ്ട്. ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
   Published by:Rajesh V
   First published:
   )}