ഫോൺ വിവാദം: കളമശേരി എസ്.ഐയ്ക്കെതിരെ പരാതി നൽകുമെന്ന് CPM ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ

ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് എസ് ഐയുടെ സ്ഥിരം പരിപാടിയാണെന്ന് സക്കീർ ഹുസൈൻ ആരോപിച്ചു...

news18-malayalam
Updated: September 5, 2019, 10:38 AM IST
ഫോൺ വിവാദം: കളമശേരി എസ്.ഐയ്ക്കെതിരെ പരാതി നൽകുമെന്ന് CPM ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ
ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് എസ് ഐയുടെ സ്ഥിരം പരിപാടിയാണെന്ന് സക്കീർ ഹുസൈൻ ആരോപിച്ചു...
  • Share this:
കൊച്ചി: ഫോൺ സംഭാഷണം ചോർത്തി മാധ്യമങ്ങൾക്ക് നൽകിയ കളമശ്ശേരി എസ് ഐ ക്കെതിരെ പരാതി നൽകുമെന്ന് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ. എസ് ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ല.  വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എസ് ഐയെ വിളിച്ചതെന്നും സക്കീർ ഹുസൈൻ പറഞ്ഞു.

ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് എസ് ഐയുടെ സ്ഥിരം പരിപാടിയാണെന്ന് സിപിഎം നേതാവ് ആരോപിച്ചു. മേലുദ്യോഗസ്ഥരുടെ അടക്കം ഫോൺ സംഭാഷണം കളമശ്ശേരി SI റെക്കോർഡ് ചെയ്യാറുണ്ട്. പ്രശസ്തിക്കു വേണ്ടിയാണു ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഇവിടെത്തന്നെ ഇരുന്നോളാമെന്ന് ആർക്കും വാക്ക് നൽകിയിട്ടില്ല' സിപിഎം നേതാവിന് എസ്.ഐയുടെ മറുപടി

എസ് ഐ യുടെ രാഷ്ട്രീയ നിലപാടുകളും തന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു പുറത്തു വിടാൻ കാരണം ആണെന്ന് സക്കീർ ഹുസൈൻ ആരോപിക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading