നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാ സഖാവിന് അശ്ലീല വീഡിയോ അയച്ചു; സിപിഎം നേതാവിന് സസ്പെൻഷൻ

  വനിതാ സഖാവിന് അശ്ലീല വീഡിയോ അയച്ചു; സിപിഎം നേതാവിന് സസ്പെൻഷൻ

  കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവും അർബൻ ബങ്ക് ഡയറക്ടറുമായ സി.സുരേഷ് ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: വനിതാ പ്രവർത്തകയെ നിരന്തരം അശ്ലീല വീഡിയോ ദൃശ്യങ്ങൾ അയച്ച് ശല്യപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാവിനെ പാർട്ടി സസ്പെൻഡ് ചെയ്തു. കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗവും സിപിഎം പയ്യോളി ഏരിയാ കമ്മിറ്റി അംഗവും അർബൻ ബങ്ക് ഡയറക്ടറുമായ സി.സുരേഷ് ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്. പാർട്ടി അംഗത്വത്തിൽ നിന്നും ഏരിയ കമ്മിറ്റി അംഗത്വത്തിൽ നിന്നും 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

   നേതാവ് തുടർച്ചയായി അശ്ലീല വീഡിയോ അയയ്ക്കുന്നതിനെതിരെ വനിതാ പ്രവർത്തക പാർട്ടി  ഏരിയാ കമ്മിറ്റിക്ക് പരാതി നൽകുകയായിരുന്നു.

   Also Read 'ശബരിമലയിൽ പ്ലാൻ E വരെ തയാർ'; ഇനി ജെല്ലിക്കെട്ട് മാതൃകയിൽ പള്ളിക്കെട്ട് സമരമെന്ന് രാഹുൽ ഈശ്വർ

   വനിതാ നേതാവ് ഉൾപ്പെടെയുള്ള മൂന്നംഗ സമിതിയെ  സംഭവം അന്വേഷിക്കാൻ പാർട്ടി ചുമതലപ്പെടുത്തി. ഈ സമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുരേഷ് ബാബുവിനെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. ഈ ശുപാർശ പാർട്ടി നേതൃത്വം അംഗീകരിക്കുകയായിരുന്നു.
   First published:
   )}