• HOME
  • »
  • NEWS
  • »
  • kerala
  • »
  • എസ് ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്; 'ഷോ കാണിച്ചാൽ പൊളിച്ചടുക്കും' എന്ന് ഭീഷണി

എസ് ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്; 'ഷോ കാണിച്ചാൽ പൊളിച്ചടുക്കും' എന്ന് ഭീഷണി

ഷോ കാണിക്കരുതെന്നും, പൊളിച്ചടുക്കും എന്നും പൊലീസിനോട് സഞ്ജയൻ പറയുന്നത് ദൃശ്യങ്ങളിലുണ്ട്.

news 18

news 18

  • Share this:
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് നിർദേശം നൽകിയ എസ്ഐയ്ക്ക് നേരെ ആക്രോശിച്ച്, ഭീഷണിപ്പെടുത്തി സിപിഎം പ്രാദേശിക നേതാവ്. സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവും സിപിഎം ഏരിയാ കമ്മിറ്റിയംഗവും പാലോട് കാർഷിക വികസന ബാങ്കിന്റെ പ്രസിഡന്റുമായ എസ് സഞ്ജയനാണ് വിതുര എസ്‌ഐ എസ് എൽ സുധീഷിന് നേരെ ഭീഷണി മുഴക്കിയത്. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തതായി വിതുര പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിതുര കോവിഡ് മാനദണ്ഡ പ്രകാരം ഡി കാറ്റഗറിയിൽ വരുന്ന പ്രദേശമാണ്. ഇത്തരം ഇടങ്ങളിൽ ഓട്ടോ, ടാക്സി സർവീസുകൾ നടത്താൻ പാടില്ല. ഇക്കാര്യം ഡ്രൈവർമാരോട് നിർദേശിക്കുന്നതിനിടെയാണ് സിഐടിയു ഏരിയ സെക്രട്ടറി കൂടിയായ എസ് സഞ്ജയൻ എസ് ഐക്ക് നേരെ ഭീഷണിയുമായി രംഗത്തെത്തിയത്.

ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഷോ കാണിക്കരുതെന്നും, പൊളിച്ചടുക്കും എന്നും പൊലീസിനോട് സഞ്ജയൻ പറയുന്നത് ദൃശ്യങ്ങളിലുണ്ട്.

ഭീഷണിപ്പെടുത്തുന്നതിനിടെ എസ് ഐയെ കയ്യേറ്റം ചെയ്യാനും ഇയാൾ ശ്രമിക്കുന്നുണ്ട്. എന്നാൽ എസ്‌ഐ കച്ചവടക്കാരോടും ഡ്രൈവർമാരോടും മോശമായി പെരുമാറിയത് ചോദ്യം ചെയ്തതാണെന്നാണ് സഞ്ജയന്റെ വാദം.

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒളിവിലായിരുന്ന ബിജെപി മുൻ പഞ്ചായത്തംഗം കീഴടങ്ങി

റെയിൽവേയിലും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യിയലും (എഫ്സിഐ) ജോലി വാഗ്ദാനം ചെയ്ത് ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന ബിജെപി മുൻ പഞ്ചായത്തംഗം പൊലീസിൽ കീഴടങ്ങി. മുളക്കുഴ കാരയ്ക്കാട് മലയിൽ സനു എൻ നായരാണ് ഇന്നലെ ചങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

You may also like:വധുവിന് നൽകിയ സ്വർണ്ണം തിരിച്ചേൽപ്പിച്ച് വരൻ; മാതൃകയായി സതീഷ് എന്ന യുവാവ്

സനുവിന്റെ കൂട്ടാളിയായ ബുധനൂർ താഴുവേലിൽ രാജേഷ് കുമാറും കീഴടങ്ങി. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അരീക്കര ഡിവിഷനിൽ നിന്ന് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നയാളാണ് സനു.

സനു, രാജേഷ്, എറണാകുളം തൈക്കുടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർക്കെതിരെ പത്തനംതിട്ട കല്ലറക്കടവ് മാമ്പറ നിതിൻ ജി കൃഷ്ണ അടക്കം ഒമ്പത് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

മുതിർന്ന ബിജെപി നേതാക്കളുടെ വിശ്വസ്തൻ എന്ന് ധരിപ്പിച്ചാണ് പണം തട്ടിയത്. പലരിൽ നിന്നുമായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് കേസ്. ബിജെപി കേന്ദ്ര മന്ത്രിമാർക്കും നേതാക്കൾക്കുമൊപ്പമുള്ള ഫോട്ടോകൾ കാണിച്ചാണ് വിശ്വാസ്യത ഉറപ്പുവരുത്തിയത്.
Published by:Naseeba TC
First published: