കോട്ടയം: ബ്രഹ്മപുരത്ത് ബയോമൈനിങ് കരാര്‍ മരുമകന്റെ കമ്പനിക്ക് ലഭിക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ മുൻ മേയർ ടോണി ചമ്മിണിക്കെതിരെ വക്കീൽ നോട്ടീസയച്ച് വൈക്കം വിശ്വൻ. ആരോപണത്തിനു പിന്നിൽ യാതൊരു അടിസ്ഥാനവുമില്ലെന്നു സത്യവിരുദ്ധമായ സംഗതി മനഃപൂർവം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ്.
വൈക്കം വിശ്വന്റെ മരുമകൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു തന്റെ കമ്പനിക്ക് ബ്രഹ്മപുരത്ത് ബയോ മൈനിങിന് കരാര്‍ നേടിയെന്നായിരുന്നു ആരോപണം. അഭിഭാഷകന്‍ വി. ജയപ്രകാശ് മുഖേനയാണ് വിശ്വന്‍ മാനനഷ്ടത്തിന് നോട്ടീസ് നല്‍കിയത്.
Also Read-ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ബയോമൈനിങ് പൂർണ പരാജയം: ഹരിത ട്രിബ്യൂണൽ മോണിറ്ററിങ് കമ്മിറ്റി
ആരോപണം തന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്നും വൈക്കം വിശ്വൻ പറഞ്ഞു. കുടുംബാംഗങ്ങൾക്കായി ഒരു ഇടപെടലും താൻ ഇതുവരെ നടത്തിയിട്ടില്ലെന്ന് വൈക്കം വിശ്വൻ നേരത്തേ പറഞ്ഞിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.