കൊല്ലം; അഞ്ചൽ ഏരൂരിലെ വിവാദമായ രാമഭദ്രൻ കൊല കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ വടക്കേവിള വീട്ടിൽ ജെ പത്മനെയാണ്(52) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ് ജെ പത്മൻ. കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു രാമഭദ്രൻ കൊലക്കേസ്. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഐഎൻടിയുസി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന രാമഭദ്രനെ 2010 ഏപ്രിൽ 11ന് രാത്രി വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും കൺമുമ്പിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ അടുത്തദിവസം രാമഭദ്രൻ കൊല്ലപ്പെട്ടു
സിബിഐ ഉൾപ്പെടെ നടത്തിയ അന്വേഷണത്തിൽ സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെടെ 21 പ്രതികളാണുള്ളത്.
അതിൽ രണ്ടാം പ്രതിയാണ് തൂങ്ങിമരിച്ച പത്മൻ. കൊലപാതക സമയത്ത് ഏരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു പത്മൻ. ഇപ്പോൾ ഏരിയ കമ്മിറ്റി അംഗം കർഷക സംഘം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
പത്മന്റെ വീടിന്റെ സമീപത്തു നിന്നും രണ്ടു കിലോമീറ്റർ ദൂരെയുള്ള വാഴത്തോട്ടത്തിൽ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഏറെ വിവാദം സൃഷ്ടിച്ച രാമഭദ്രൻ കൊലക്കേസിലെ വിസ്താരം 15 ന് ആരംഭിക്കാനിരിക്കെയാണ് രണ്ടാം പ്രതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
പുനലൂർ ഡിവൈഎസ്പി വിനോദ് സ്ഥലം പരിശോധിച്ചു. നിലവിൽ പത്മന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മൃതദേഹത്തിൽ ആത്മഹത്യാകുറിപ്പ് ഉൾപ്പെടെ ഉണ്ടോ എന്ന് പരിശോധിച്ച് സംശയനിവാരണം നടത്തണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
ആസൂത്രിതമായി ബൈക്കപകടമുണ്ടാക്കി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
പാലക്കാട്: ബൈക്കപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം ആസൂത്രിതമെന്ന് പൊലീസ്. സംഭവത്തിൽ പരിക്കേറ്റ യുവാവിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിങ്കൽ ജങ്ഷനിൽ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടമാണ് ആസൂത്രിതമെന്ന് പൊലീസ് കണ്ടെത്തിയത്. ബൈക്കിൽനിന്ന് വീണ് തലയ്ക്ക് സാരമായി പരിക്കേറ്റ കൊടുമ്പ് സ്വദേശി ഗിരീഷ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരും പൊലീസും ആദ്യം കരുതിയത്. എന്നാൽ വ്യക്തിവിരോധം കാരണം മറ്റൊരു ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് ഗിരീഷിനെ ബോധപൂർവ്വം കൊല്ലാം ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
Also Read-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; വ്യാജസിദ്ധന് അറസ്റ്റില്‍
ബൈക്ക് ഓടിക്കുന്നതിനിടെ ഗിരീഷിനെ തള്ളി വീഴ്ത്തിയ തിരുവാലത്തൂർ സ്വദേശി സജു, ബൈക്ക് ഓടിച്ചിരുന്ന അക്ഷയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചന്ദ്രനഗറിലെ ബാറിൽ മദ്യപിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അപകടമുണ്ടാക്കി യുവാക്കൾ കടന്നുകളയുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.