കോവിഡ് സെന്ററിൽ നിയന്ത്രണം മറികടന്ന് തണ്ണിമത്തനുമായി CPM നേതാക്കൾ; മടങ്ങിയത് മാസ്ക് മാറ്റി ഫോട്ടോയെടുത്തശേഷം

65 വയസ് കഴിഞ്ഞവർ നിർബന്ധമായും വീട്ടിലിരിക്കണമെന്ന മുഖ്യമന്ത്രി പറയുമ്പോഴാണ് ആ പ്രായം പിന്നിട്ട നേതാവ് തണ്ണിമത്തനും വാങ്ങി ആശുപത്രിയിലെത്തിയത്.

News18 Malayalam | news18-malayalam
Updated: April 10, 2020, 5:44 PM IST
കോവിഡ് സെന്ററിൽ നിയന്ത്രണം മറികടന്ന് തണ്ണിമത്തനുമായി CPM നേതാക്കൾ; മടങ്ങിയത് മാസ്ക് മാറ്റി ഫോട്ടോയെടുത്തശേഷം
News18
  • Share this:
കൊച്ചി: കളമശ്ശേരി കോവിഡ് സെൻ്ററിലെ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച് സി പി എം നേതാക്കളുടെ കടന്നുകയറ്റമെന്നു ആരോപണം. സി.പി.എം നേതാവും  മുൻ എം.എൽ.എയുമായ എ.എം യൂസഫും സി.ഐ.ടി.യു മേഖല സെക്രട്ടറി  മുജീബ് റഹ്മാൻ എന്നിവർക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.

പതിമൂന്ന്‌ പേർ ഐസൊലേഷനിലും, ഏഴു പേർ  കൊറോണ രോഗ ചികിത്സയിലും കഴിയുന്നിടത്താണ് മാസ്ക്ക് പോലും നീക്കി  ഇരുവരും  തണ്ണി മത്തൻ വിതരണം ചെയ്യാനെത്തിയത്. കോവിഡ് സെന്റർ കൂടിയായ ഇവിടെ രോഗ പ്രതിരോധങ്ങൾക്കായി മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

You may also like:ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും [NEWS]'ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം' [NEWS]COVID 19| ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടേയും പരിശോധന കിറ്റുകളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ [NEWS]

രോഗികൾക്കും ആശുപത്രിയിൽ ജോലിയിലുള്ളവർക്കും ഭക്ഷണ കാര്യങ്ങളിൽ പ്രത്യേകം നിരീക്ഷണവും നിർദ്ദേശങ്ങളുമുണ്ട്.  ഇത് പാലിച്ചില്ലെന്നു മാത്രമല്ല ഇങ്ങനെ യാത്ര ചെയ്യാൻ  മുൻ എം.എൽ.എ രേഖാമൂലം അനുമതിയും വാങ്ങിയിട്ടുമില്ല. 65 വയസ് കഴിഞ്ഞവർ നിർബന്ധമായും വീട്ടിലിരിക്കണമെന്ന  മുഖ്യമന്ത്രി പറയുമ്പോഴാണ് ആ പ്രായം പിന്നിട്ട നേതാവ് തണ്ണിമത്തനും വാങ്ങി ആശുപത്രിയിലെത്തിയത്.

മുൻ എം.എൽ.എ വച്ചു നീട്ടിയ തണ്ണിമത്തനുകൾ വാങ്ങുകയല്ലാതെ ആശുപത്രി അധികൃതർക്ക് മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല.  മാസ്ക് മാറ്റി ഫോട്ടോയെടുത്താണ്  നേതാക്കൾ മടങ്ങിയത്.

അതീവ സുരക്ഷാ മേഖലയായ കോവിഡ് സെൻ്ററിൽ  പുറത്ത് നിന്ന് ഭക്ഷണമെത്തിക്കരുതെന്നും കർശന നിർദേശമുണ്ട്. എന്നാൽ പോലിസുദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പോയതെന്നും തങ്ങളോട് എതിർപ്പുള്ളവരാണ് ആശുപത്രിയിൽ പഴങ്ങൾ വിതരണം ചെയ്തതിനെ ചൊല്ലി വിവാദം ഉണ്ടാക്കുന്നതെന്നുമാണ് എ.എം യൂസഫിന്റെ പ്രതികരണം.
Published by: Aneesh Anirudhan
First published: April 10, 2020, 5:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading