• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസിയുടെ വീട് CPM നേതാക്കൾ സന്ദർശിച്ചു; ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കുടുംബം

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസിയുടെ വീട് CPM നേതാക്കൾ സന്ദർശിച്ചു; ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കുടുംബം

ഉദ്യോഗസ്ഥരെ മാത്രം പഴിചാരി വ്യവസായിയുടെ മരണത്തിൽ നിന്ന് ആന്തൂർ നഗരസഭയ്ക്ക് കൈ കഴുകാനാവില്ലെന്നും  ഭരണസമിതിക്ക് എതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും സാജന്റെ കുടുംബം

anthoor suicide

anthoor suicide

  • Last Updated :
  • Share this:
    കണ്ണൂർ: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ വീട്ടില്‍ സിപിഎം നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍, പി കെ ശ്രീമതി എന്നിവര്‍ സന്ദര്‍ശനം നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സിപിഎം നേതാക്കള്‍ സാജന്റെ വീട്ടിലെത്തിയത്. സിപിഎമ്മിലെ മൂപ്പിളമ തര്‍ക്കമാണ് സാജന്റെ ആത്മഹത്യയില്‍ കലാശിച്ചതെന്ന ആരോപണത്തിനിടെയാണ് സി.പി.എം നേതാക്കള്‍ സാജന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.

    അതേസമയം, ഉദ്യോഗസ്ഥരെ മാത്രം പഴിചാരി വ്യവസായിയുടെ മരണത്തിൽ നിന്ന് ആന്തൂർ നഗരസഭയ്ക്ക് കൈ കഴുകാനാവില്ലെന്നും  ഭരണസമിതിക്ക് എതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും സാജന്റെ കുടുംബം വ്യക്തമാക്കി. വീട്ടിൽ അനുരഞ്ജന നീക്കങ്ങളുമായെത്തിയ സിപിഎം നേതാക്കൾ ചെയർ‍പേഴ്സണെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അവർ ആരോപിച്ചു. ബിജെപി, കോൺഗ്രസ് നേതാക്കളും സാജന്റെ വീട്ടിലെത്തിയിരുന്നു. ചില ഉദ്യോഗസ്ഥരുടെ ചുമലിൽ കുറ്റമിട്ട് ആന്തൂർ നഗരസഭ ഭരണ സമിതിയെ രക്ഷിക്കാനുള്ള സർക്കാർ നീക്കം ശക്തമായ പ്രതിഷേധത്തിനാണ് വഴിവെയ്ക്കുന്നത്.

    ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബക്കളത്തെ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും പുഴാതി അരയമ്പേത്ത് സരസ്വതിവിലാസം യു പി സ്‌കൂള്‍ പരിസരത്തെ 'ഗോകുല'ത്തില്‍ സാജന്‍ പാറയിലി (48) നെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആന്തൂര്‍ നഗരസഭാ പരിധിയിലെ അദ്ദേഹത്തിന്റെ കണ്‍വെന്‍ഷന്‍ സെന്റര്‍ കെട്ടിടം പ്രവര്‍ത്തിക്കുന്നതിനു ലൈസന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന ആന്തൂര്‍ നഗരസഭ രാഷ്ട്രീയ പ്രേരിതമായാണ് കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കാതിരുന്നതെന്നാണ് ആരോപണം.

    First published: