നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Chief Whip | ചീഫ് വിപ്പിന് 17 ജീവനക്കാരെ കൂടി അനുവദിച്ച ഉത്തരവ്; ന്യായീകരിച്ച് സിപിഎം

  Chief Whip | ചീഫ് വിപ്പിന് 17 ജീവനക്കാരെ കൂടി അനുവദിച്ച ഉത്തരവ്; ന്യായീകരിച്ച് സിപിഎം

  നടപടിക്രമങ്ങൾ പാലിച്ചാണ് നിയമനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

  കോടിയേരി ബാലകൃഷ്ണൻ

  കോടിയേരി ബാലകൃഷ്ണൻ

  • Share this:
   തിരുവനന്തപുരം: ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫിൽ പതിനേഴ് പേരെ കൂടി (chief whip’s 17 more personal staff) ഉൾപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് സിപിഎം (CPM)നേതൃത്വം. നടപടിക്രമങ്ങൾ പാലിച്ചാണ് നിയമനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) പ്രതികരിച്ചു.

   മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് കോടിയേരിയുടെ പ്രതികരണം. ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പിന് പേഴ്സ്സണൽ സ്റ്റാഫ് അംഗങ്ങൾ അടക്കമുള്ള എല്ലാ സൗകര്യങ്ങൾക്കും അർഹതയുണ്ട്. അതിനാലാണ് സർക്കാർ അവരെ നിയമിച്ചത്. ഈ സൗകര്യങ്ങൾക്ക് അദ്ദേഹം അർഹനായിരിക്കുമ്പോൾ അത് നിഷേധിക്കാൻ ആവില്ലെന്നും കോടിയേരി പറഞ്ഞു.

   മുമ്പ് പിസി ജോർജ് ചീഫ് വിപ്പായിരുന്ന സമയത്ത് പേഴ്സണൽ സ്റ്റാഫിൽ മുപ്പത് പേരെ നിയമിച്ചതിനെ എൽഡിഎഫ് എതിർത്തിരുന്നല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് മുപ്പതായിരുന്നു, ഇപ്പോൾ 25 അല്ലേ ഉള്ളൂ, തങ്ങൾ കുറച്ചു കൊണ്ടുവന്നില്ലേ എന്നായിരുന്നു കോടിയേരിയുടെ മറുപടി.

   Also Read-Chief Whip ഡോ. എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫിൽ 18 പേരെ കൂടി അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി; ആകെ 25 പേർ

   ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫിൽ ഏഴ് പേരെ സർക്കാർ അനുവദിച്ചിരുന്നു. ഡ്രൈവറും പേഴ്സണൽ അസിസ്റ്റന്റും അടക്കമാണ് അനുവദിച്ചത്. ഇതുകൂടാതെയാണ് 17 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതിൽ നാല് പേർ സർക്കാർ സർവീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിവരാണ്.

   Also Read-PT Thomas | പി.ടി തോമസിന്റെ ചിതാഭസ്മം ശേഖരിച്ചു; ഒരു ഭാഗം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും

   ഇതോടെ ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 25 ആയി. 23,000 മുതൽ ഒരു ലക്ഷം വരെയാണ് പേഴ്സണ്‍ സ്റ്റാഫുകളുടെ ശമ്പളം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് വീണ്ടും പേഴ്സണൽ സ്റ്റാഫ് നിയമനം. നിയമസഭയിലാണ് ചീപ് വിപ്പിന്‍റെ ഓഫീസ്. സഭ സമ്മേളിക്കുന്ന സമയത്ത് നിർണായ വോട്ടെടുപ്പുകള്‍ വരുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നൽകുക മാത്രമാണ് ചീഫ് വിപ്പിനുള്ള ജോലി.
   Published by:Naseeba TC
   First published:
   )}