കൊല്ലം: കൊട്ടാരക്കരയിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു (Accident) വീട്ടമ്മ മരിച്ചു. സിപിഎം (CPM) ലോക്കൽ കമ്മറ്റി അംഗം സുമതിയാണ് മരിച്ചത്. ഭർത്താവുമൊത്ത് സ്കൂട്ടറിൽ സഞ്ചരിക്കവേ മറ്റൊരു സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സുമതിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
എം സി റോഡിൽ പുത്തൂർമുക്കിൽ വെച്ചാണ് അപകടം ഉണ്ടായത്. എം.സി റോഡിലെ സ്ഥിരം അപകട മേഖലയാണ് പുത്തൂർ മുക്ക്, മൈലം ഭാഗങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ തുടർച്ചയായി അപകടങ്ങൾ ഉണ്ടായിരുന്നു.
അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തിന് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവം; വീണ്ടും മൊഴിയെടുത്ത് പൊലീസ്
പാണമ്പ്രയില്‍ അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തിന് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വീണ്ടും മൊഴി രേഖപ്പെടുത്തി പൊലീസ്. തേഞ്ഞിപ്പലം പൊലീസാണ് പെണ്‍കുട്ടികളുടെ മൊഴി വീണ്ടും എടുത്തത്.
പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് സഹോദരിമാരുടെ മൊഴിയെടുത്തത്. സംഭവത്തില്‍ പൊലീസ് കൃത്യമായി മൊഴി രേഖപ്പെടുത്തിയില്ലെന്ന്് പെണ്‍കുട്ടികള്‍ ആരോപിച്ചിരുന്നു.
തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചത്. ഈ മാസം 16 നാണ് പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്ന, ഹംന എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്.
Also Read-
ശിക്കാര വള്ളം കരയ്ക്കടുപ്പിച്ച ശേഷം കാണാതായ ജീവനക്കാരനെ ആലപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സ്കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. കോഹിനൂര്‍ ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടതുവശത്തൂടെ തെറ്റായി കയറിയതിനെ തുടര്‍ന്നാണ് യുവതികള്‍ പ്രതികരിച്ചത്.
പാണമ്പ്രയിലെ ഇറക്കത്തില്‍ യുവാവ് കാറു കുറുകെയിട്ടു സ്കൂട്ടര്‍ തടയുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ യുവാവ് ഇരുവരെയും മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ യുവതികള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Accident | ചായ വാങ്ങാൻ ഇറങ്ങി; നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ യുവ ഡോക്ടർ വീണു മരിച്ചു
കാസർകോട്: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യുവ ഡോക്ടർ മരിച്ചു (Died). കാസർകോട് (Kasargod) റെയിൽവേ സ്റ്റേഷനിൽവെച്ചാണ് സംഭവം. തമിഴ്നാട് (Tamil Nadu) ചിദംബരം സ്വദേശിയായ കെ സിദ്ദാർഥ് (24) ആണ് മരിച്ചത്. മംഗളുരുവിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് സിദ്ദാർഥ്.
മംഗളുരുവിൽനിന്ന് ചെന്നൈയിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു സിദ്ദാർഥ്. അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രെയിൻ കാസർകോട് സ്റ്റേഷനിലെത്തിയപ്പോൾ ചായ വാങ്ങാൻ വേണ്ടിയാണ് ഇദ്ദേഹം പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയത്. ചായ വാങ്ങി കാശ് നൽകുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങുകയായിരുന്നു. ഇതുകണ്ട് ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു.
സിദ്ദാർഥ് ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയത് കണ്ട് സ്റ്റേഷനിലുണ്ടായിരുന്നവർ ബഹളം വെക്കുകയും ആർപിഎഫുകാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും ചെയ്തു. ഉടൻ തന്നെ സിദ്ദാർഥിനെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.