• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീട്ടമ്മയ്ക്ക് വാട്സാപ്പിലൂടെ അശ്ലീല സന്ദേശമയച്ച് അപമര്യാദയായി പെരുമാറി; സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

വീട്ടമ്മയ്ക്ക് വാട്സാപ്പിലൂടെ അശ്ലീല സന്ദേശമയച്ച് അപമര്യാദയായി പെരുമാറി; സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

വാഴൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമായ ആള്‍ക്കെതിരെയാണ് പരാതി

  • Last Updated :
  • Share this:
    കോട്ടയം: വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. വാഴൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ജീവനക്കാരനുമായ ആള്‍ക്കെതിരെയാണ് പരാതി.

    വീട്ടമ്മയുടെ ഭര്‍ത്താവ് പാര്‍ട്ടിക്കു നൽകിയ പരാതിയെ തുടർന്നാണ് സിപിഎം നടപടി എടുത്തത്. കഴിഞ്ഞ കുറച്ചുകാലമായി ആരോപണവിധേയനായ നേതാവ് തന്‍റെ ഭാര്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായാണ് പരാതിക്കാരൻ പറയുന്നത്. വാട്‌സാപ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നും ജില്ലാ കമ്മിറ്റിക്കും ഏരിയാ കമ്മിറ്റിക്കും നൽകിയ പരാതിയിൽ പറയുന്നു.

    ഇതോടെയാണ് ജില്ലാ കമ്മിറ്റി കൂടി പരാതി പരിശോധിക്കാൻ ഏരിയാ കമ്മിറ്റിക്ക് നിർദേശം നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുക്കാൻ ഏരിയാ കമ്മിറ്റി തീരുമാനിച്ചത്. നടപടി എടുത്ത കാര്യം ഏരിയാ കമ്മിറ്റി വാഴൂർ ലോക്കൽ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.
    Published by:Anuraj GR
    First published: