• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പാര്‍ട്ടി നേതാവിനെ തടയുന്നോ' ഹെല്‍മെറ്റ് വെക്കാന്‍ പറഞ്ഞതിന് എസ്ഐയോട് തട്ടിക്കയറി സിപിഎം നേതാവ്

'പാര്‍ട്ടി നേതാവിനെ തടയുന്നോ' ഹെല്‍മെറ്റ് വെക്കാന്‍ പറഞ്ഞതിന് എസ്ഐയോട് തട്ടിക്കയറി സിപിഎം നേതാവ്

വാഹനം തടഞ്ഞതും ഹെൽമെറ്റ് വെച്ചു പോകാൻ പറഞ്ഞതുമാണ് ,സിപിഎം നേതാവിനെ പ്രകോപിപ്പിച്ചത്

  • Share this:

    ആലപ്പുഴ കായംകുളത്ത്  ഹെല്‍മെറ്റ് വെക്കാന്‍ ആവശ്യപ്പെട്ടതിന് നടുറോഡിൽവെച്ച് എസ്.ഐയെ ഭീഷണിപ്പെടുത്തി സിപിഎം. നേതാവ്. ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗമായ അഷ്കർ നമ്പലശേരിയാണ് എസ്ഐയോട് തട്ടിക്കയറിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മന്ത്രിയുടെ പരിപാടി നടക്കാനിരിക്കെ വാഹനം തടഞ്ഞതും ഹെൽമെറ്റ് വെച്ചു പോകാൻ പറഞ്ഞതുമാണ്  നേതാവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

    Also Read-ആലപ്പുഴയിൽ യുവതികളുടെ അശ്ളീല വീഡിയോ ഫോണിൽ സൂക്ഷിച്ച ഏരിയാ കമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി

    രണ്ടു ദിവസം മുമ്പ് ആലപ്പുഴയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി സ്ഥലത്ത് പോലീസ് ഗതാഗത ക്രമീകരണം  ഏർപ്പെടുത്തിയിരുന്നു. ഈ സമയത്ത് സംഭവസ്ഥലത്തെത്തിയ അഷ്കറിനെ പോലീസ് തടയുകയായിരുന്നു.

    ‘പാർട്ടി നേതാവിനെ എങ്ങനെ നിങ്ങൾക്ക് തടയാൻ കഴിയും’ എന്ന് ചോദിച്ചുകൊണ്ട് ഇയാൾ പോലീസുകാരോട് ക്ഷുപിതനായി. എന്നാൽ ബൈക്കിലിരുന്ന അഷ്കർ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഇത് പോലീസ് ചോദ്യം ചെയ്തതോടെ അഷ്കർ എസ്ഐയോട് തട്ടിക്കയറുകയായിരുന്നു.

    സംഭവത്തിന് പിന്നാലെ മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താൻ പോലീസ് ശ്രമിച്ചു എന്ന് ആരോപിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.

    Published by:Arun krishna
    First published: