കൊല്ലം: 4.57 ലക്ഷം രൂപ വാടകക്കുടിശ്ശികയുമായി നഗരസഭയുടെ വ്യാപാരസമുച്ചയത്തിൽ പ്രവർത്തിച്ച സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് പൂട്ടി മുദ്രവെച്ചു. റവന്യൂ വിഭാഗം അധികൃതരാണ് ഓഫീസ് പൂട്ടിയത്. യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു നടപടി. സ്വകാര്യ ബസ്സ്റ്റാൻഡിലെ സമുച്ചയത്തിൽ പ്രവർത്തിച്ചുവന്ന ചെമ്മന്തൂർ ലോക്കൽ കമ്മിറ്റി ഓഫീസാണ് പൂട്ടിയത് .
കുടിശ്ശിക വരുത്തിയ വ്യാപാരസ്ഥാപനങ്ങൽ പൂട്ടാനെത്തിയ റവന്യൂ ഇൻസ്പെക്ടറെയും സംഘത്തെയും യുഡിഎഫ് കൗൺസിലർമാരും പ്രതിപക്ഷ നേതാവ് ജി ജയപ്രകാശും ചേർന്ന് തടഞ്ഞു. കുടിശ്ശികയുള്ള സിപിഎം ഓഫീസ് പൂട്ടാതെ മറ്റുള്ള കടകൾ പൂട്ടില്ലെന്ന് കൗൺസിലർമാർ നിലപാടെടുത്തു. തുടർന്ന് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്യോഗസ്ഥർ പൂട്ടി മുദ്രവയ്ക്കുകയായിരുന്നു.
നഗരസഭയുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വാടകക്കുടിശ്ശികയുള്ള കടമുറികൾ കഴിഞ്ഞ നവംബർമുതൽ പൂട്ടിവരികയാണ്. ഇതുവരെ 19 കടകൾ പൂട്ടി. എന്നാൽ വാടക അടയ്ക്കാനിരിക്കെയാണ് പാർട്ടി ഓഫീസ് നഗരസഭ പൂട്ടിയതെന്നും താമസിയാതെ വാടക അടയ്ക്കുമെന്നും സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയൻ ഉണ്ണിത്താൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.