HOME /NEWS /Kerala / Accident | ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് സിപിഎം പ്രാദേശിക നേതാവിന് ദാരുണാന്ത്യം

Accident | ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് സിപിഎം പ്രാദേശിക നേതാവിന് ദാരുണാന്ത്യം

Accident

Accident

സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിക്കവേ എതിരേ വന്ന മറ്റൊരു ഇരുചക്രവാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു

  • Share this:

    തിരുവനന്തപുരം : ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സി പി എം പ്രാദേശിക നേതാവ് മരിച്ചു. സി പി എം. പനയറയ്ക്കല്‍ ബ്രാഞ്ചംഗവും കര്‍ഷകസംഘം പരശുവയ്ക്കല്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ പരശുവയ്ക്കല്‍ കീഴത്തോട്ടം വത്സലഭവനില്‍ അജിത്ത്(39) ആണ് മരിച്ചത്. പരേതരായ അപ്പുക്കുട്ടന്റെയും വത്സലയുടെയും മകനാണ്.

    വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ധനുവച്ചപുരത്തിനു സമീപമാണ് അപകടം ഉണ്ടായത്. സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിക്കവേ എതിരേ വന്ന മറ്റൊരു ഇരുചക്രവാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നു തെറിച്ച്‌ റോഡിലേക്കു വീണ അജിത്തിന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാറശ്ശാല പോലീസ് കേസെടുത്തു.

    മറ്റൊരു സംഭവത്തിൽ കണ്ണൂർ ജില്ലയിലെ പെരിങ്ങോം ഏറ്റുകുടുക്ക D Y F I ഖാദി യൂണിറ്റ് സെക്രട്ടറി നീരജ് എം വി വാഹനാപകടത്തിൽ മരണപ്പെട്ടു. കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് നീരജ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ടോത്ത് മുക്ക് - ചെറുപുഴ റോഡിൽ എച്ചിലാംവയൽ കരിങ്കുഴിയിലാണ് അപകടം നടന്നത്. കരിങ്കുഴി കുന്നിന് മുകളിൽനിന്നുള്ള ഇറക്കത്തു വെച്ച് നിയന്ത്രണം വിട്ട കാർ നീരജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    നീരജിനെ അനുസ്മരിച്ച് ഡി വൈ എഫ് ഐ നേതാവ് പി എ മുഹമ്മദ് റിയാസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ്

    കണ്ണൂർ ജില്ലയിലെ പെരിങ്ങോം ബ്ലോക്കിലെ ഏറ്റുകുടുക്ക D Y F I ഖാദി യൂണിറ്റ് സെക്രട്ടറി സഖാവ് നീരജ് എംവി വാഹനാപകടത്തിൽ മരണപ്പെട്ട വിവരം അറിഞ്ഞു.

    സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി D Y F l നടത്തിയ പച്ചക്കറി വിളവെടുപ്പിനായാണ് ഞാൻ മുൻപ് ആലപ്പടമ്പിലെത്തിയത്. നീരജിന്റെ നേതൃത്വത്തിൽ ഏക്കറ് കണക്കിന് തരിശ്ശ് ഭൂമി കൃഷിയോഗ്യമാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിയിരുന്നു.

    ലോക്ഡൗൺ കാലത്തും നാടിന് സഹായമായ പല അനുഭവങ്ങളും സഖാക്കൾ പങ്കുവെച്ചിരിന്നു.

    അന്നത്തെ ഉച്ച ഭക്ഷണം നീരജിൻ്റെ വീട്ടിൽ നിന്നായിരുന്നു . സഖാവിൻ്റെ പെരുമാറ്റവും ഇടപെടലും നേരിട്ടറിഞ്ഞ നിമിഷങ്ങൾ.

    നാടിൻ്റെ പ്രതീക്ഷയായിരുന്ന സഖാവിൻ്റെ വിയോഗം കനത്ത നഷ്ടമാണ് ....

    പ്രിയ അനുജൻ്റെ ദേഹ വിയോഗത്തിൽ കുടുംബത്തിനും നാടിനു മുണ്ടായ തീരാ ദു:ഖത്തിൽ പങ്കുചേരുന്നു......

    സഖാവേ.... ആദരാഞ്ജലികൾ

    First published:

    Tags: Accident in Kerala, CPM local leader killed, Neyyattinkara, Two-wheeler accident