• HOME
  • »
  • NEWS
  • »
  • kerala
  • »
  • വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതിന് KSEB ഓഫീസില്‍ ചീത്തവിളി; CPM പ്രാദേശിക നേതാവിന് സസ്പെന്‍ഷന്‍

വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതിന് KSEB ഓഫീസില്‍ ചീത്തവിളി; CPM പ്രാദേശിക നേതാവിന് സസ്പെന്‍ഷന്‍

വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതിനാണ് ഓഫിസില്‍ കയറി ചീത്ത വിളിച്ചത്. ഇയാള്‍ ഇരുപതിനായിരം രൂപ കുടിശ്ശിക വരുത്തിയിരുന്നു

  • Share this:
    ആലപ്പുഴ: വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതിന് കെഎസ്ഇബി(KSEB) ഓഫീസില്‍ കയറി ചീത്തവിളിച്ച സിപിഎം(CPM) പ്രാദേശിക നേതാവിനെ സസ്‌പെന്റ്(Suspended) ചെയ്തു. സി.പി.എം കായംകുളം എരുവ ലോക്കല്‍ കമ്മിറ്റി അംഗം ഹരികുമാറിനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. എരുവ വെസ്റ്റ് ഇലക്ട്രിസിറ്റി ഓഫിസിലെ ഉദ്യോഗസ്ഥനായ ഷാജിയെ ഓഫീസില്‍ കയറി ചീത്ത വിളിച്ചതിനാണ് നടപടി.

    വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതിനാണ് ഓഫിസില്‍ കയറി ചീത്ത വിളിച്ചത്. ഇയാള്‍ വൈദ്യുതി ബില്ലില്‍ ഇരുപതിനായിരം രൂപ കുടിശ്ശിക വരുത്തിയിരുന്നു. ഷാജിയുടെ സമുദായം പറഞ്ഞ് ആക്ഷേപിച്ചതായും പരാതിയുണ്ട്.

    Also Read-BJPയ്ക്കെതിരെ CPM-Congress; ആലപ്പുഴ ജില്ലയിൽ രണ്ട് പഞ്ചായത്തിൽ ഒരുമിച്ചു; മറ്റൊരിടത്ത് നീക്കം സജീവം

    സിപിഎം നേതാവിന്റെ ഭാര്യ കായംകുളം നഗര ഏഴാം വാര്‍ഡ് കൗണ്‍സിലറാണ്. വാര്‍ഡിലെ ഒരാളുടെ വീട്ടിലെ ഫ്യൂസ് ഊരിയതിനെയാണ് താന്‍ചോദ്യം ചെയ്തതെന്നാണ് ഹരികുമാര്‍ പറഞ്ഞിരുന്നത്.

    KSEB | മൂന്ന് ദിവസമായി കറണ്ടില്ല; KSEB ഓഫീസില്‍ കിടന്നുറങ്ങി പ്രതിഷേധം; യുവാവിനെതിരെ പരാതി

    ഹരിപ്പാട്: മൂന്നുദിവസത്തോളം വൈദ്യുതി മുടങ്ങിയതിനാല്‍ കെഎസ്ഇബി(KSEB) ഓഫീസില്‍ പായ വിരിച്ചു കിടന്നുറങ്ങിയ യുവാവിനെതിരെ പൊലീസില്‍(Police) പരാതി. കെഎസ്ഇബി ഓഫീസില്‍ അതിക്രമിച്ച് കയറി ജോലി തടസ്സപ്പെടുത്തി എന്നു കാണിച്ചാണ് കുറിച്ചിക്കല്‍ സ്വദേശി പ്രദീപിനെതിരെ കരുവാറ്റ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹരിപ്പാട് സിഐയ്ക്ക് പരാതി നല്‍കിയത്.

    ഫോണ്‍ ചാര്‍ജ് ചെയ്യാനെന്ന് പറഞ്ഞാണ് ഇയാള്‍ ഓഫീസിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഫോണ്‍ വീട്ടില്‍ പോയി ചാര്‍ജ് ചെയ്താല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ വീട്ടിലും പരിസരങ്ങളിലും വൈദ്യുതിയില്ലെന്നു പറഞ്ഞ് പായ വിരിച്ച് ഓഫീസിനുള്ളില്‍ കിടക്കുകയായിരുന്നു. വൈദ്യുതി ഉടന്‍ എത്തുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുറച്ചു സമയത്തിനു ശേഷം പ്രതിഷേധം അവസാനിപ്പിച്ചത്.

    Also Read-BJPയെ മാറ്റിനിർത്താൻ സിപിഎമ്മും കോൺഗ്രസും കൈകോർത്തു; ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ സ്വതന്ത്രൻ പ്രസിഡന്റ്

    തകഴി ഫീഡറില്‍ നിന്നാണ് കരുവാറ്റ സെക്ഷന്‍ പരിധിയിലുള്ള ഈ ഭാഗത്ത് വൈദ്യുതി വിതരണം ചെയ്യുന്നത്. എടത്വാ ഫീഡറില്‍ നിന്നുള്ള രണ്ട് ട്രാന്‍സ്ഫോര്‍മര്‍ കരുവാറ്റ സെക്ഷന്‍ പരിധിയിലാണുള്ളത്. ഇവിടെ നിന്നുള്ള തകരാറാണ് കരുവാറ്റയുടെ വടക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങാന്‍ കാരണം.
    പാടശേഖരങ്ങളോടു ചേര്‍ന്ന ഭാഗമായതിനാല്‍ ഇവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു കാരണമാണ് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകീയതെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
    Published by:Jayesh Krishnan
    First published: