നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചുവപ്പ് നരച്ചാൽ കാവിയാകുമെന്നത് ശരി'; പിണറായി വിജയന് ആർ.എസ്.എസ്. ബന്ധമാരോപിച്ച് CPM ലോക്കൽ സെക്രട്ടറി

  'ചുവപ്പ് നരച്ചാൽ കാവിയാകുമെന്നത് ശരി'; പിണറായി വിജയന് ആർ.എസ്.എസ്. ബന്ധമാരോപിച്ച് CPM ലോക്കൽ സെക്രട്ടറി

  വിവാദ പോസറ്റിട്ടത് അമ്പലപ്പുഴ പുന്നപ്ര വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി എം. രഘു

  എം. രഘു, വിവാദമായ പോസ്റ്റ്

  എം. രഘു, വിവാദമായ പോസ്റ്റ്

  • Share this:
  പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ പ്രവർത്തകരുടെ അച്ചടക്ക ലംഘനം തുടർക്കഥയാവുന്നു. അമ്പലപ്പുഴയിൽ പാർട്ടി അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആർ.എസ്.എസ്. ബന്ധമാരോപിച്ച് സി.പി.എം. ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ പോസ്റ്റ് ചർച്ചയായി മാറുകയാണ്. പിണറായി സർക്കാർ ആർഎസ്എസിനെ വളർത്തുന്നുവെന്നും ചുവപ്പ് നരച്ചാൽ കാവിയെന്ന് പറയുന്നത് വെറുതേയല്ലെന്നും പുന്നപ്ര വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി എം. രഘുവിൻ്റെ പോസ്റ്റിൽ പറയുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയും  ഉൾപ്പെടുന്ന പാർട്ടി അംഗങ്ങളുടേതാണ് ഗ്രൂപ്പ്.

  കറ്റാനത്ത് സി.പി.എം. പ്രവർത്തകൻ ആർ.എസ്.എസ്. അനുകൂല മൊഴി നൽകിയതിന് പിന്നാലെയാണ് പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി തന്നെ ആർഎസ്എസിനെയും പിണറായിയെയും കൂട്ടിക്കെട്ടി പോസ്റ്റുമായി രംഗത്തെത്തിയത്. സിപിഎമ്മിലെ ജില്ലയിലെ വിഭാഗീയതയുടെ പുത്തൻ കേന്ദ്രമായ അമ്പലപ്പുഴയിൽ നിന്നാണ് പിണറായി വിരുദ്ധ പോസ്റ്റ്.

  അമ്പലപ്പുഴ ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള പുന്നപ്ര വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി എം. രഘുവാണ് കണ്ണൂർ സർവകലാശാലയുടെ സിലബസിൽ ആർ.എസ്.എസ്. ബി.ജെ.പി. സൈദ്ധാന്തികരുടെ പുസ്തകങ്ങൾ എന്ന് ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചത്.

  പൊലീസിൽ മാത്രമല്ല വിദ്യാഭ്യാസത്തിലും ആർ.എസ്.എസ്. പിടിമുറുക്കിയെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു. അഞ്ച് വർഷം കൊണ്ട് പിണറായി സർക്കാർ എത്രത്തോളം ആർഎസ്എസിനെ വളർത്തി എന്നത് കാണാനിരിക്കുന്നതേയുള്ളു. ചുവപ്പ് നരച്ചാൽ കാവിയെന്ന് പറയുന്നത് വെറുതേയല്ലന്ന് കാലം തെളിയിക്കുമെന്നും ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ പോസ്റ്റിൽ പറയുന്നു. രഘുവിൻ്റെ പോസ്റ്റ് പാർട്ടി ഗ്രൂപ്പുകളിലെല്ലാം പ്രചരിക്കുകയാണ്.

  അമ്പലപ്പുഴ ഏരിയാ സെക്രട്ടറി ഓമനക്കുട്ടൻ, എച്ച്. സലാം എം.എൽ.എ. എന്നിവരടക്കം പാർട്ടി അംഗങ്ങളും നേതാക്കൻമാരുമാണ് എ.എൻ.എം.പി. രക്തനക്ഷത്രം എന്ന ഗ്രൂപ്പിലുള്ളത്. ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്ന രഘുവിനെ തിരഞ്ഞെടുപ്പ് കാലത്ത് ചില ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്ന് ജി. സുധാകരൻ്റെ നിർദ്ദേശാനുസരണം മാറ്റി നിർത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമാണ് ജില്ലാ സെക്രട്ടറി നാസർ ഇടപെട്ട് ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ  കൊണ്ടുവന്നത്.

  തെരഞ്ഞെടുപ്പിന് ശേഷം ചെറു ഗ്രൂപ്പുകളായി ഛിന്നഭിന്നമായ ആലപ്പുഴയിലെ സിപിഎമ്മിൽ പാർട്ടി അച്ചടക്കലംഘനം എന്നത് പതിവാണ്. കഴിഞ്ഞ ദിവസം കൊമ്മാടി ആശ്രമം ലോക്കൽ കമ്മറ്റികൾ സംഘടിപ്പിച്ച പാർട്ടി പരിപാടികളിൽ നിന്നും സ്ഥലം എംഎൽഎയെ മാറ്റി നിർത്തിയതും, പാർട്ടി അംഗങ്ങൾ പരിപാടി ബഹിഷ്കരിച്ചതുമൊക്കെ പുത്തൻ ഗ്രൂപ്പുകളുടെ തമ്മിലടിയുടെ ഭാഗമായായിരുന്നു. ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ തന്നെ നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കുന്ന ജില്ലയിലാണ് തമ്മിലടി രൂക്ഷം. ജി. സുധാകരനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ ശേഷമാണ് പ്രതിസന്ധി രൂക്ഷമായത്.

  Summary: A WhatsApp post by CPM local committee secretary in Ambalapuzha accused Chief Minister Pinarayi Vijayan to have endorsed RSS during his tenure
  Published by:user_57
  First published: