• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വതന്ത്രരെ പിന്തുണച്ച് BJPയും കോൺഗ്രസും; പാലക്കാട് മുതലമട പഞ്ചായത്തില്‍ CPMന് ഭരണം നഷ്ടമായി

സ്വതന്ത്രരെ പിന്തുണച്ച് BJPയും കോൺഗ്രസും; പാലക്കാട് മുതലമട പഞ്ചായത്തില്‍ CPMന് ഭരണം നഷ്ടമായി

പതിനൊന്നു പേര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ എട്ടുപേര്‍ എതിര്‍ത്തു.

  • Share this:

    പാലക്കാട്: മുതലമട പഞ്ചായത്തിൽ സിപിഎമ്മിന് ഭരണം നഷ്ടമായി. സ്വതന്ത്രർ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെയാണ് സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായത്. സി.പി.എം ഒന്‍പത്, യു.ഡി.എഫ് ആറ്, ബി.ജെ.പി മൂന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില.

    സി.പി.എമ്മിലെ ഒരംഗം രാജി വച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ കക്ഷിനില എട്ടായി ചുരുങ്ങുകയായിരുന്നു. പതിനൊന്നു പേര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ എട്ടുപേര്‍ എതിര്‍ത്തു. സ്വതന്ത്ര അംഗങ്ങളായ കല്‍പനാദേവി, സാജുദ്ദീന്‍ എന്നിവരാണ് അവിശ്വാസം കൊണ്ടുവന്നത്.

    Also Read-ഇന്ധന സെസില്‍ പ്രശ്നങ്ങളുണ്ട്; നികുതി ജനങ്ങള്‍ക്ക് പ്രയാസകരമാകരുതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

    അവിശ്വാസ പ്രമേയത്തെ കോൺഗ്രസും ബിജെപിയും പിന്തുണച്ചതോടെ പ്രമേയം പാസായി. വിട്ടുനില്‍ക്കണമെന്ന വിപ്പ് ലംഘിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്.

    Published by:Jayesh Krishnan
    First published: