HOME » NEWS » Kerala » CPM MADE A SERIOUS MISTAKE IN SABARIMALA SAYS AMIT SHAH

'ശബരിമലയിൽ സിപിഎം ഗുരുതര തെറ്റ് ചെയ്തു; വിശ്വാസികളെ അതിക്രൂരമായി നേരിട്ടു': അമിത് ഷാ

തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാകുമെന്നും അമിത് ഷാ

News18 Malayalam | news18-malayalam
Updated: March 24, 2021, 12:42 PM IST
'ശബരിമലയിൽ സിപിഎം ഗുരുതര തെറ്റ് ചെയ്തു; വിശ്വാസികളെ അതിക്രൂരമായി നേരിട്ടു': അമിത് ഷാ
BJP Road Show at Thrippunithura
  • Share this:
കൊച്ചി: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ശബരിമല വിഷയത്തിൽ സിപിഎം ഗുരുതര തെറ്റ് ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ അമിത് ഷാ പറഞ്ഞു.  ശബരിമലയിൽ അതിക്രൂരമായി വിശ്വാസികളെ നേരിട്ടുവെന്നും തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാകുമെന്നും അമിത് ഷാ പറഞ്ഞു. തൃപ്പൂണിത്തുറയിൽ റോഡ് ഷോയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനും അമിത് ഷാ മറുപടി നൽകി. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാല്‍ യുഎന്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് പിണറായി വിജയൻ പറയുന്നത്. ഇവിടെ കുറ്റകൃത്യം നടന്നാല്‍ അന്വേഷിക്കുക രാജ്യത്തെ ഏജന്‍സികള്‍ ആകും. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നോ എന്നു പിണറായി വ്യക്തമാക്കണം. അയാളെ നിയമിച്ചത് ആരെന്നും വ്യക്തമാക്കണം. കേരളത്തില്‍ തുടർഭരണം എന്നത് മാധ്യമസൃഷ്ടി മാത്രമാണ്.  ബിജെപി മികച്ച പ്രകടനമാകും ഇത്തവണ കാഴ്ചവയ്ക്കുകയെന്നും അമിത് ഷാ പറഞ്ഞു.

Also Read- തൃപ്പൂണിത്തുറയെ ഇളക്കി മറിച്ച് അമിത് ഷായുടെ റോഡ് ഷോ; പൊരിവെയിലത്തും കാത്തുനിന്നത് ആയിരക്കണക്കിന് പ്രവർത്തകര്‍

തൃപ്പൂണിത്തുറ കിഴക്കേകോട്ട മുതൽ ആരംഭിച്ച റോഡ്ഷോയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. അമിത് ഷായെ വരവേൽക്കാൻ ആയിരക്കണക്കിന് പ്രവർത്തകരാണ് പൊരി വെയിലിനെ പോലും വകവയ്ക്കാതെ ആവേശത്തോടെ സ്ഥലത്തെത്തിയത്. പിഎസ്‍സി മുൻ അധ്യക്ഷൻ ഡോ കെ എസ് രാധാകൃഷ്ണനാണ് തൃപ്പൂണിത്തുറയിൽ ബിജെപിയുടെ സ്ഥാനാർഥി. ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ, സ്ഥാനാർഥി ഡോ. കെ എസ് രാധാകൃഷ്ണൻ, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ ജോർജ് കുര്യൻ എന്നിവരാണ് അമിത് ഷായ്ക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്. തെയ്യം,​ സ്ത്രീകളുടെ ശിങ്കാരിമേളം,​ പഞ്ചവാദ്യം, കാവടി തുടങ്ങിവിവിധ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റോഡ്‌ഷോ എൻഡിഎ പ്രവർത്തകരെ ആവേശത്തിലാക്കി.



തൃപ്പൂണിത്തുറയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളിയിലാണ് അമിത് ഷായുടെ അടുത്ത പ്രചാരണ പരിപാടി. പൊൻകുന്നം ശ്രേയസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ് മൈതാനത്തു നടക്കുന്ന പ്രചാരണ പൊതുയോഗത്തിൽ അമിത് ഷാ പ്രസംഗിക്കും. മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. ഉച്ച ഭക്ഷണത്തിനുശേഷം ഉച്ചയ്ക്ക് 1.40ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലേക്ക് പോകും. 2.30ന് അദ്ദേഹം പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.

Also Read- 'കേരളത്തിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടും; രണ്ടിടത്ത് സ്ഥാനാർഥിയില്ലാത്തത് ചെറുതായി ബാധിക്കും': അമിത് ഷാ

അതിനുശേഷം കഞ്ചിക്കോട് മുതൽ സത്രപ്പടിവരെ റോഡ് ഷോയിൽ പങ്കെടുക്കും. പാലക്കാട്ട് ഇ.ശ്രീധരനും മലമ്പുഴയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് എൻഡിഎ സ്ഥാനാർഥികൾ. ഇതിനുശേഷം അദ്ദേഹം കോയമ്പത്തൂരിലേക്ക് തിരിക്കും.
Published by: Rajesh V
First published: March 24, 2021, 12:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories