നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പി. ജയരാജൻ വന്നത് വിവാഹത്തിൽ പങ്കെടുക്കാൻ'; കൊലപാതകവുമായി ബന്ധപ്പെടുത്തിയുള്ള പ്രചരണത്തിനെതിരെ CPM ജില്ലാ കമ്മിറ്റി

  'പി. ജയരാജൻ വന്നത് വിവാഹത്തിൽ പങ്കെടുക്കാൻ'; കൊലപാതകവുമായി ബന്ധപ്പെടുത്തിയുള്ള പ്രചരണത്തിനെതിരെ CPM ജില്ലാ കമ്മിറ്റി

  പാർട്ടി പ്രവർത്തകരുടെ അപേക്ഷ അനുസരിച്ചാണ് പി ജയരാജൻ അക്രമത്തില്‍ പരിക്കേറ്റവരെ വീട്ടില്‍ പോയിക്കണ്ട് ആശ്വസിപ്പിച്ചതെന്നും സി.പി.എം ജില്ലാ സെക്രട്ടറി

  News18

  News18

  • Share this:
   മലപ്പുറം: താനൂർ അഞ്ചുടിയിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി പി. ജയരാജന് ബന്ധമുണ്ടെന്ന തരത്തള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി. ജയരാജന്‍ ഒരാഴ്ച മുന്‍പ് താനൂരില്‍ വന്നത് പാര്‍ട്ടി ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

   പൊലീസിനെ മുന്‍ കൂട്ടി അറിയിച്ച ശേഷമാണ് ജയരാജൻ താനൂരില്‍ എത്തിയത്. പാർട്ടി പ്രവർത്തകരുടെ അപേക്ഷ അനുസരിച്ചാണ് അക്രമത്തില്‍ പരിക്കേറ്റവരെ വീട്ടില്‍ പോയി കണ്ട് ആശ്വസിപ്പിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.

   അഞ്ചുടിയിലെ ഇസ്ഹാഖിന്റെ കൊലപാതകവുമായി പി ജയരാജന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.

   പ്രസ്താവന പൂർണരൂപത്തിൽ

   താനൂര്‍ അഞ്ചുടിയില്‍ ഇസ്ഹാഖ് എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി സി .പി .ഐ .എം. സംസ്ഥാന കമ്മിറ്റി അംഗം സഖാവ് .പി .ജയരാജനെ ബന്ധിപ്പിച്ചു സോഷ്യല്‍ മീഡിയ വഴി നടത്തുന്ന പ്രചരണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്.സഖാവ്.പി.ജയരാജന്‍ ഒരാഴ്ച മുന്‍പ് താനൂരില്‍ വന്നത് പാര്‍ട്ടിയുടെ തീരദേശ ലോക്കല്‍ കമ്മിറ്റി അംഗം സഖാവ്.അലവിക്കുട്ടിയുടെ മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ്. പോലീസ് സുരക്ഷയുള്ള വ്യക്തി എന്ന നിലയില്‍ പോലീസിനെ മുന്‍ കൂട്ടി അറിയിച്ചു കൊണ്ടാണ് സഖാവ് താനൂരില്‍ എത്തിയതും .വിവാഹ ശേഷം മടങ്ങുന്ന അവസരത്തില്‍ താനൂരിലെ പാര്‍ട്ടി സഖാക്കളുടെ നിര്‍ബന്ധ പൂര്‍ണമായ അപേക്ഷ അനുസരിച്ചാണ് അദ്ദേഹം മുന്‍പ് അക്രമത്തില്‍ പരിക്കേറ്റ സ.ഷംസുവിനെയും ,സ.അഫ്സല്‍ ഉണ്യാലിനെയും വീട്ടില്‍ പോയി കണ്ട് ആശ്വസിപ്പിച്ചത് .

   Also Read താനൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം; മൂന്നുപേർ അറസ്റ്റിൽ

   നേരത്തെ താനൂര്‍ പ്രദേശത്തു സംഘര്‍ഷം ഉണ്ടായപ്പോഴെല്ലാം സി.പി.ഐ.(എം)ജില്ലാ നേതൃത്വം സമാധാനമുണ്ടാക്കുന്നതിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് ലീഗ് നേതൃത്വം തന്നെ അംഗീകരിക്കുന്നതാണ് .അത്തരം സമാധാന ശ്രമങ്ങളോട് ലീഗ് സംസ്ഥാന ജില്ലാ നേതൃത്വങ്ങളുടെ അങ്ങേയറ്റം പക്വതയാര്‍ന്നതും ആത്മാര്‍ത്ഥവുമായ നിലപാടുകള്‍ കൊണ്ടു കൂടിയാണ് പ്രദേശത്തു വളരെ കാലമായി സമാധാനം നിലനിന്നത് എന്നതും പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുണ്ട് .

   Also Read താനൂരിലെ കൊലപാതകം; പി. ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് പി.കെ ഫിറോസ്

   തികച്ചും വ്യക്തിപരമായ മുന്‍വൈരാഗ്യം കാരണം ഇപ്പോള്‍ നടത്തിയ ഈ നിഷ്ഠൂരമായ കൊലപാതകത്തെ ശക്തമായ ഭാഷയില്‍ തന്നെ പാര്‍ട്ടി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്.കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികളെടുത്തു നിയമത്തിന് മുന്‍പില്‍ കൊണ്ട് വരുന്നതിനു പോലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട് . ഈ കാര്യങ്ങളെല്ലാം മുസ്ലിം ലീഗിന്റെ സംസ്ഥാന, ജില്ലാ നേതൃത്വത്തിന് തന്നെ ബോധ്യമുള്ളതുമാണ് .വസ്തുതകള്‍ ഇതായിരിക്കെ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലാത്ത ഈ കൊലപാതകവുമായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെ കൂട്ടിക്കെട്ടി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
   അത്തരം ശ്രമങ്ങള്‍ ഏറെ പണിപ്പെട്ട് താനൂര്‍ പ്രദേശത്തു കൈവരിക്കാനായ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്താനെ സഹായകമാവൂ

   ഇ.എന്‍.മോഹന്‍ദാസ്,
   ജില്ലാ സെക്രട്ടറി,
   സി.പി.ഐ .എം, മലപ്പുറം.

   First published: