• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM | സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇ.എൻ. മോഹൻദാസ് തുടരും; വി ശശികുമാറും സി ദിവാകരനും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി

CPM | സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇ.എൻ. മോഹൻദാസ് തുടരും; വി ശശികുമാറും സി ദിവാകരനും ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി

പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ വീഴ്ചയെ തുടർന്ന്  നേരത്തെ തരം താഴ്ത്തിയിരുന്ന വി ശശികുമാർ, സി ദിവാകരൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു.

en-mohandas

en-mohandas

  • Last Updated :
  • Share this:
മലപ്പുറം: മൂന്ന് ദിവസം നീണ്ട സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് സമാപനം. ഇ.എൻ.മോഹൻദാസ് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായി തുടരും. ജില്ലാ കമ്മിറ്റിയിലേക്ക് നാല് പേരെ കൂടി അധികമായി ഉൾപ്പെടുത്തി, ഇതോടെ ജില്ലാ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം 38 ആയി. പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ വീഴ്ചയെ തുടർന്ന്  നേരത്തെ തരം താഴ്ത്തിയിരുന്ന വി ശശികുമാർ, സി ദിവാകരൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. എന്നാല് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ ടി എം സിദ്ദീഖിനെതിരായ നടപടി പുനപരിശോധിച്ചിട്ടില്ല. ഏകകണ്ഠമായി ആയിരുന്നു ജില്ലാ കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ്.

പെരിന്തൽമണ്ണയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിറകെ അച്ചടക്ക നടപടി നേരിട്ട  വി. ശശികുമാർ, സി. ദിവാകരൻ എന്നിവർ ജില്ലാ കമ്മറ്റിയിൽ തിരിച്ചെത്തി. കമ്മറ്റിയിൽ  എട്ട് പേർ പുതുമുഖങ്ങളാണ്. 6 പേരെ  ഒഴിവാക്കി. പി കെ മുബഷീർ, ശ്യാമപ്രസാദ്, ഇ കെ ആയിഷ, ഇ സിന്ധു, എം പി അലവി, കെ മജ്നു, ടി രവീന്ദ്രൻ, ടി സത്യൻ എന്നിവരാണ് ജില്ലാ കമ്മറ്റിയിൽ പുതിയതായി എത്തിയവർ. പി.പി. വാസുദേവൻ, ടി. കെ. ഹംസ, ടി. പി ജോർജ് എന്നിവരെ പ്രായാധിക്യവും, ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ചാണ് ഒഴിവാക്കിയത്. സി എച്ച് ആഷിഖ്, ഐ ടി നജീബ്, ഹുസൈൻ കാരാട്ട് എന്നിവർ പുതുമുഖങ്ങൾക്ക് വേണ്ടി വഴി മാറി. പൊന്നാനിയിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആയിരുന്ന ടി എം സിദ്ധിക്കിൻ്റെ പിഴവ് കൂടുതൽ ഗുരുതരം ആണ് എന്നും അത് കൊണ്ടാണ് കടുത്ത നടപടി എടുത്തത് എന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. സിദ്ദിഖിന് എതിരായ നടപടി പുനഃപരിശോധിക്കുന്നത് അദ്ദേഹത്തിൻ്റെ തുടർ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തി ആകും.

Also Read- 'കോഴിക്കോട് വലിയങ്ങാടിയില്‍ ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കും'; മന്ത്രി മുഹമ്മദ് റിയാസ്‌

ഇ.എൻ. മോഹൻദാസിന് ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇത് രണ്ടാമൂഴം ആണ്. 2018 ൽ  പെരിന്തൽമണ്ണ ജില്ലാ സമ്മേളനത്തിലാണ്‌  ഇദ്ദേഹം ആദ്യം ജില്ലാ സെക്രട്ടറിയായത്‌. 69 വയസാണ്. ഇ.എൻ. മോഹൻദാസ് 2007ൽ മണ്ണഴി എയുപി സ്‌കൂൾ പ്രധാനധ്യാപകനായി വിരമിച്ചു. 1970ലാണ്‌ സിപിഐ എം അംഗമായത്‌. ഇന്ത്യനൂർ ബ്രാഞ്ച്‌ സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, 11 വർഷം മലപ്പുറം ഏരിയാ സെക്രട്ടറി  എന്നീ നിലകളിൽ പ്രവർത്തിച്ചു. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും ഏറനാട്‌ താലൂക്ക്‌ സെക്രട്ടറിയുമായിരുന്നു. കെഎസ്‌വൈഎഫ്‌ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐയുടെ പ്രഥമ ജില്ലാ പ്രസിഡന്റുമായി. ദേശാഭിമാനി മലപ്പുറം യൂണിറ്റ്‌ മാനേജർ, റെയഡ്‌കോ വൈസ്‌ ചെയർമാൻ, കോഡൂർ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, ജില്ലാ സഹകരണ ബാങ്ക്‌ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഇ എം എസ്‌ പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്‌. കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റായിരുന്നു. ഇന്ത്യനൂരിലെ എടയാട്ട്‌ നെടുമ്പുറത്തെ പരേതരായ വേലുനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനാണ്‌. ഭാര്യ. റിട്ട. അധ്യാപിക കെ ഗീത. മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ (ടെക്‌നോപാർക്ക്‌ തിരുവനന്തപുരം). മരുമക്കൾ: ജയപ്രകാശ്‌ (കോമേഴ്‌സ്‌ അധ്യാപകൻ, മലപ്പുറം ഗവ. കോളേജ്‌), ശ്രീജിഷ (ടെക്‌നോപാർക്ക്‌, തിരുവനന്തപുരം).
Published by:Anuraj GR
First published: