• HOME
  • »
  • NEWS
  • »
  • kerala
  • »
  • Marriage | വധു CPIക്കാരി വരന്‍ CPMകാരന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് സിപിഐക്കാര്‍

Marriage | വധു CPIക്കാരി വരന്‍ CPMകാരന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് സിപിഐക്കാര്‍

ഏറെ നാളുകളായി അഞ്ജുവും അജീഷും തമ്മില്‍ പ്രണയത്തിലായിരുന്നു, ഇതോടെയാണ് വിവാഹം നടത്താന്‍ സിപിഎം മുന്നിട്ടിറങ്ങിയത്.

  • Last Updated :
  • Share this:
    ആലപ്പുഴ : സിപിഐക്കാരിയായ (CPI) വധുവിന് CPMകാരനായ വരന്‍. സിപിഐയുടെ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം പി.അഞ്ജുവും സിപിഎമ്മിന്റെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം എ അജീഷും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം CPM അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസില്‍ വച്ച് നടന്നത്. എന്നാല്‍ ചടങ്ങില്‍ നിന്ന് CPIക്കാര്‍ വിട്ടു നിന്നു എന്നതാണ് ശ്രദ്ധേയമായ വിഷയം.

    അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട മുരിങ്ങനാട്ട് വീട്ടില്‍ അശോകന്റെയും പരേതയായ സുഷമയുടെയും മകനായ അജീഷ് സിപിഎം ആമയിട ബ്രാഞ്ച് അംഗമാണ്. പുറക്കാട് പൊക്കപ്പുറത്ത് ഫല്‍ഗുനന്റെയും ഉമയമ്മയുടെയും മകളായ അഞ്ജു സിപിഐ പഴയങ്ങാടി ബ്രാഞ്ച് അംഗമാണ്. ഏറെ നാളുകളായി അഞ്ജുവും അജീഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതോടെയാണ് വിവാഹം നടത്താന്‍ സിപിഎം മുന്നിട്ടിറങ്ങിയത്.

    ചുവപ്പു കരയുള്ള മുണ്ടും നേര്യതും ചുവപ്പു ബ്ലൗസും അണിഞ്ഞാണ് അഞ്ജു വിവാഹത്തിന് എത്തിയത്. ചുവപ്പ് കരയുള്ള മുണ്ടും ചുവപ്പു ഷര്‍ട്ടുമായിരുന്നു അജീഷിന്റെ വേഷം.

    വിവാഹത്തിന് സിപിഎം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടനാണ് നേതൃത്വം വഹിച്ചത്. ഓമനക്കുട്ടന്‍ ഇരുവര്‍ക്കും തുളസിമാല നല്‍കി, ഇത് പരസ്പരം അണിയിച്ച് വളരെ ലളിതമായാണ് ചടങ്ങുകള്‍ നടന്നത്.

    എച്ച്.സലാം എംഎല്‍എ, മറ്റു ജനപ്രതിനിധികള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജീഷിന്റെ പിതാവും ബന്ധുക്കളും വിവാഹച്ചടങ്ങിലെത്തിയെങ്കിലും അഞ്ജുവിന്റെ കുടുംബം പങ്കെടുത്തിരുന്നില്ല.

    സിപിഐ നേതാവിന്റെ വിവാഹത്തിലെ സിപിഐ അംഗങ്ങളുടെ അസാന്നിധ്യം ചര്‍ച്ചയായതിന് പിന്നാലെ ചടങ്ങിന് ക്ഷണം ലഭിച്ചിരുന്നില്ലെന്നാണ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ കെ ജയന്‍ പ്രതികരിച്ചത്.

    മകള്‍ അച്ഛനൊപ്പം ചേര്‍ന്നു;നീണ്ട 16 വര്‍ഷത്തിനിപ്പുറം; പുതുവത്സരത്തലേന്ന് സ്‌നേഹ സംഗമത്തിന് സാക്ഷിയായി റസ്‌ക്യൂ ഹോം

    മലപ്പുറം: കാണാതായ മകൾക്ക് വേണ്ടി ഒരു അച്ഛൻ അലഞ്ഞത് നീണ്ട 16 വർഷം. ഒടുവിൽ മലപ്പുറം തവനൂർ റെസ്ക്യൂ ഹോമിൽ നിന്നും തൻ്റെ മകളെ തിരിച്ചു കിട്ടിയപ്പോൾ ആ അച്ഛന് നന്ദി പറയാൻ വാക്കുകൾ തികഞ്ഞില്ല. നിറകണ്ണുകളും കൂപ്പിയ കൈകളും എല്ലാം പറഞ്ഞു. അതെ ഈ പുതുവത്സരം ഉത്തർപ്രദേശുകാരായ ദീപ് രാജ് ഗുപ്തക്കും മകൾ പുഷ്പക്കും എല്ലാ അർത്ഥത്തിലും പുതിയ തുടക്കമാണ്.

    ഇടക്ക് എവിടെയോ വറ്റിപ്പോയ ഇവരുടെ ജീവിത നദി ഒരു ഉറവയിൽ നിന്നെന്ന പോലെ പുനർജനിക്കുകയും ഒഴുകി നിറഞ്ഞു പരക്കുകയും ചെയ്യുക ആണ് ഇവിടെ. 16 വർഷം മുൻപ് മുംബൈ സെൻട്രൽ റെയിൽ വേ സ്റ്റേഷനിൽ നിന്ന് കാണാതായ പുഷ്പയെ രാജ് ഗുപ്തക്ക് വീണ്ടു കിട്ടിയത് മലപ്പുറം തവനൂരിലെ റെസ്ക്യൂ ഹോമിൽ നിന്ന്. അച്ഛനോട് ഒപ്പം പുഷ്പ പുതുവർഷ തലേന്ന് നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

    കഴിഞ്ഞ 9 വർഷമായി പുഷ്പവനിത-ശിശു വികസന വകുപ്പിനു കീഴില്‍ തവനൂര്‍ റസ്‌ക്യു ഹോമില്‍ ആയിരുന്നു . വർഷങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിൽ 2005 ല്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നഷ്ടമായ മകളെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു 76 കാരനായ അച്ഛന്‍ ദീപ് രാജ് ഗുപ്തയ്ക്ക്. രക്ഷിതാക്കളെ കണ്ടെത്തുന്നതിനുള്ള വനിത-ശിശു വികസന വകുപ്പിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് നഷ്ടമായെന്ന് കരുതിയ ജീവിതത്തിലേക്ക് പുതുവര്‍ഷത്തലേന്ന് പുഷ്പ അച്ഛനോടൊപ്പം കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ചത്.
    Published by:Karthika M
    First published: