• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തെക്കൻ ജില്ലകളിൽ വിശ്വാസികൾ എതിരായെന്ന് CPM സെക്രട്ടേറിയറ്റ്; എം.ബി രാജേഷിന്‍റെ തോൽവി അന്വേഷിച്ചേക്കും

പത്തനംതിട്ടയിൽ ശബരിമല സ്വാധീനിച്ചില്ലെങ്കിലും മറ്റു തെക്കൻ മണ്ഡലങ്ങളിൽ വിശ്വാസികൾ എതിരായെന്ന് സി പി എം സെക്രട്ടേറിയറ്റ്

news18
Updated: May 31, 2019, 7:06 AM IST
തെക്കൻ ജില്ലകളിൽ വിശ്വാസികൾ എതിരായെന്ന് CPM സെക്രട്ടേറിയറ്റ്; എം.ബി രാജേഷിന്‍റെ തോൽവി അന്വേഷിച്ചേക്കും
news18
news18
Updated: May 31, 2019, 7:06 AM IST
തിരുവനന്തപുരം: പാലക്കാട്ട് എം ബി രാജേഷിന്റെ തോൽവിയിൽ സി പി എം അന്വേഷണ കമ്മിഷനെ വച്ചേക്കും. കോങ്ങാട്, മണ്ണാർകാട് മണ്ഡലങ്ങളിലെ വോട്ട് ചോർച്ച അന്വേഷിക്കണമെന്നാവശ്വപ്പെട്ട് നേതൃത്വത്തിന് പരാതി ലഭിച്ചതായാണ് സൂചന. പത്തനംതിട്ടയിൽ ശബരിമല സ്വാധീനിച്ചില്ലെങ്കിലും മറ്റു തെക്കൻ മണ്ഡലങ്ങളിൽ വിശ്വാസികൾ എതിരായെന്ന് സി പി എം സെക്രട്ടേറിയറ്റ് വിലയിരുത്തി.

പാലക്കാട്ടെ തോൽവി അപ്രതീക്ഷിതമെന്നും അടിയൊഴുക്കുകൾ പരിശോധിക്കണമെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്. ശക്തികേന്ദ്രങ്ങളിലെ വോട്ടു ചോർച്ച അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സംസ്ഥാന സമിതിയിലെ ചർച്ചകളുടെ കൂടി അടിസ്ഥാനത്തിൽ അന്വേഷണ കമ്മിഷനെ വയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർന്നു; തിരുത്തൽ നടപടി സ്വീകരിക്കുമെന്ന് സീതാറാം യെച്ചൂരി

ശബരിമല വിഷയത്തിൽ എതിർ പ്രചരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ പത്തനംതിട്ടയിൽ സാധിച്ചു. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതാണ് ഇതിനു തെളിവായി ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ, മറ്റു തെക്കൻ മണ്ഡലങ്ങളിൽ ഇതിനു കഴിഞ്ഞില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. വടകര ഉൾപ്പെടെ വടക്കൻ കേരളത്തിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരിച്ചടിയായെന്നാണ് റിപ്പോർട്ട്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാത്രി വൈകിയാണ് അവസാനിച്ചത്. പരാജയ കാരണങ്ങൾ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ നിഗമനങ്ങൾ യെച്ചൂരി റിപ്പോർട്ട് ചെയ്തു. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ട് ഇന്നുതുടങ്ങുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും.
First published: May 31, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...