നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോവിഡ് ചട്ടലംഘനം: ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിക്ക് ഒരുങ്ങി സിപിഎം

    കോവിഡ് ചട്ടലംഘനം: ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിക്ക് ഒരുങ്ങി സിപിഎം

    CPM looking action against Local Leader | നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റ് ന്യായീകരിക്കാൻ പറ്റുന്നതല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ ന്യൂസ് 18 നോട് പറഞ്ഞു

    cpm

    cpm

    • Share this:
      കെ.വി ബൈജു

      കാസർകോട്: കോവിഡ് ചട്ടം ലംഘിച്ചതിന് ഏരിയ കമ്മിറ്റി അംഗത്തിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഉണ്ടായതെന്ന് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ പറഞ്ഞു.

      കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മഞ്ചേശ്വരത്തെ
      സി.പി എം ഏരിയ കമിറ്റിയംഗം അബ്ദുൽ റസാഖ് ചിപ്പാറിനെതിരെയാണ് പാർട്ടി അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നത്. നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റ് ന്യായീകരിക്കാൻ പറ്റുന്നതല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ ന്യൂസ് 18 നോട് പറഞ്ഞു. ഏതു രീതിയിലുള്ള നടപടികൾക്കും പാർട്ടി തയ്യാറാണ്. ഒരു പൊതുപ്രവർത്തകന് ചേർന്ന് പ്രവർത്തനമല്ല നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

      ഇതിനിടയിൽ പ്രാദേശിക നേതാവിന്റെ സഞ്ചാരപാത ആശങ്കപ്പെടുത്തുന്നതാണ്. ഇയാൾ ഒരു രോഗിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലെ കാൻസർ വാർഡിൽ ഉൾപ്പടെ നിരവധി ഇടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഇതോടെ ഡോക്ടർമാരും നഴ്സുമാരുമടക്കം ഏഴുപതോളം പേർക്കാണ് നിരിക്ഷണത്തിൽ പോകേണ്ടി വന്നതും കാൻസർ ഒ പി അടച്ചിടുന്ന സ്ഥിതിയുണ്ടായതും.
      TRENDING:COVID 19 | തിരുവനന്തപുരം സ്വദേശി മുംബൈയിൽ മരിച്ചു; ഇവിടെ മരിച്ച മലയാളികളുടെ എണ്ണം നാലായി [PHOTO]മദ്യശാലകളിലെ വെർച്വൽ ക്യൂ: 'ആപ്പ്'തയ്യാറാക്കാനൊരുങ്ങി സർ‍ക്കാർ [NEWS]കരിപ്പൂരിൽ എത്തിയ യാത്രക്കാരിയിൽനിന്ന് 7.65 കിലോ സ്വർണം പിടിച്ചെടുത്തു [NEWS]
      മഹാരാഷ്ട്രയിൽ നിന്നും അതിർത്തി കടന്നെത്തിയ ബന്ധുവിൽ നിന്നും ഇയാൾ ഉൾപ്പെടെ കുടുംബത്തിലെ നാല് പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.  പ്രോട്ടോകോൾ ലംഘിച്ച് ബന്ധുവിനെ അതിർത്തിയിൽ നിന്നും കൊണ്ടുവന്ന നേതാവിനെതിരെ മഞ്ചേശ്വരം പോലീസ് നേരത്തെ കേസെടുത്തിരുന്നു.
      ഇതോടെയാണ് പ്രതിക്കൂട്ടിലായ സിപിഎം ജില്ലാ നേതൃത്വത്തിന് ഇയാൾക്കെതിരെ അച്ചുക്കനടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടായത്.

      കോവിഡ് ബാധിച്ച ഇയാളുടെ ഭാര്യ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലും പങ്കെടുത്തതായാണ് സൂചന. കഴിഞ്ഞ 14നാണ് സിപിഎം നേതാവിന് രോഗം സ്ഥിരീകരിച്ചത്. കാൻസർ രോഗിയെ എക്സ്റേയ്ക്ക് വിധേയമാക്കിയ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
      Published by:Anuraj GR
      First published: