യുവതിയുടെ ആത്മഹത്യയില്‍ കുരുങ്ങി സിപിഎം വയനാട് ജില്ലാ സെക്രട്ടറി; സംഘടനാ നടപടിയ്ക്ക് സാധ്യത

എളമരം കരീം, പി കെ ശ്രീമതി എന്നിവരടങ്ങുന്ന സമിതിയാണ് ആരോപണം അന്വേഷിക്കുന്നത്.

News18 Malayalam | news18-malayalam
Updated: November 20, 2019, 5:18 PM IST
യുവതിയുടെ ആത്മഹത്യയില്‍ കുരുങ്ങി സിപിഎം വയനാട് ജില്ലാ സെക്രട്ടറി; സംഘടനാ നടപടിയ്ക്ക് സാധ്യത
CPM വയനാട് ജില്ലാ സെക്രട്ടറി
  • Share this:
കല്‍പറ്റ: വൈത്തിരിയില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരെ സംഘടനാ നടപടിക്ക് സാധ്യത. വൈത്തിരി സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഗഗാറിനെതിരെ ഭര്‍ത്താവ് പരാതി നല്‍കിയത്. ഒക്ടോബര്‍ 21നാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഗഗാറിനെതിരെ സംസ്ഥാന കമ്മിറ്റിയിലും പരാതിയെത്തിയതോടെ സിപിഎം അന്വേഷണം തുടങ്ങിയിരുന്നു. എളമരം കരീം, പി കെ ശ്രീമതി എന്നിവരടങ്ങുന്ന സമിതിക്കാണ് അന്വേഷണ ചുമതല.

ഗഗാറിനും യുവതിയും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിപിഎമ്മിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. അതേസമയം ഗഗാറിനെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ജനാധിപത്യപരമായ രീതിയില്‍ നേരിടുമെന്നുമാണ് സിപിഎം വയനാട് ജില്ലാ സെക്രട്ടിയേറ്റിന്റെ വിശദീകരണം. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read- 'പി മോഹനന്റെ വാക്കുകൾ കേട്ട് പൊള്ളിയത് ഉള്ളിൽ തീവ്രവാദ ചിന്തയുള്ളവർക്ക്': പി ജയരാജൻ
First published: November 20, 2019, 12:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading