• HOME
  • »
  • NEWS
  • »
  • kerala
  • »
  • Congress-CPM | ചെന്നിത്തലയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ CPM അംഗം പഞ്ചായത്ത് പ്രസിഡന്റ്

Congress-CPM | ചെന്നിത്തലയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ CPM അംഗം പഞ്ചായത്ത് പ്രസിഡന്റ്

ബിജെപി പ്രസിഡന്റിനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസ് പിന്തുണയില്‍ പാസായതോടെയാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.

  • Share this:
    ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാട്ടില്‍ കോണ്‍ഗ്രസ്(Congress) പിന്തുണയോടെ ചെന്നിത്തല ഗ്രാമപഞ്ചായത്ത് ഭരണം സിപിഎമ്മിന്(CPM). ഇക്കഴിഞ്ഞ 20ന് ബിജെപി(BJP) പ്രസിഡന്റ് ബിന്ദു പ്രദീപിനെതിരേ സി.പി.എം. കൊണ്ടുവന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസ് പിന്തുണയില്‍ പാസായതോടെയാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.

    ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തില്‍ ഇന്ന് രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിന്ദു പ്രദീപിനെ ആറിനെതിരെ 11 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയമ്മ വീണ്ടും വിജയിച്ചത്.

    സിപിഎം, കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികള്‍ക്ക് ആറ് വീതം അംഗങ്ങളുള്ള 18 അംഗ ഭരണസമിതിയില്‍ 17 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. നാലാം തവണയാണ് ചെന്നിത്തലയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

    Also Read-CPMന്റെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ; ചെന്നിത്തലയില്‍ BJPക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

    ആദ്യതവണ സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായി. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമില്ലെന്ന് പാര്‍ട്ടി നേതൃത്വം കര്‍ശന നിലപാടെടുത്തതോടെ 38 ദിവസം കഴിഞ്ഞ് വിജയമ്മ രാജിവച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ രണ്ടാമതും വിജയമ്മ പ്രസിഡന്റായെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ വീണ്ടും രാജിവച്ചു.

    മൂന്നാമത്തെ തവണ കോണ്‍ഗ്രസ് വിമതന്‍ ബിജെപിയ്ക്ക് വോട്ടു ചെയ്തു. സി.പി.എമ്മിന്റെ ഒരു വോട്ട് അസാധുവാകുകയും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയും ചെയ്തതോടെ ബി.ജെ.പി.ക്കു ഭരണം ലഭിച്ചു. പിന്നീട് ദിപു പടകത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേര്‍ന്ന് എല്‍.ഡി.എഫിന്റെ ഭാഗമായതോടെയാണ് മൂന്നുമുന്നണികള്‍ക്കും ആറംഗങ്ങള്‍ വീതമായി.

    Also Read-BJPയെ മാറ്റിനിർത്താൻ സിപിഎമ്മും കോൺഗ്രസും കൈകോർത്തു; ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ സ്വതന്ത്രൻ പ്രസിഡന്റ്

    സി പി എമ്മിന് രണ്ട് തവണ പിന്തുണ കൊടുത്തിട്ടും പ്രസിഡന്റ് രാജിവച്ചത് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അതിനാല്‍ അവിശ്വാസത്തെ പിന്തുണക്കുന്നതിന് മുമ്പ് തന്നെ സി പി എം നേതൃത്വത്തിന്റെ ഉറപ്പ് വാങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തവണ കോണ്‍ഗ്രസ് വീണ്ടും പിന്തുണ നല്‍കിയത്.
    Published by:Jayesh Krishnan
    First published: