നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മിനിമം വേതനം ചോദിച്ച് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റ്; CPM അംഗത്തിന്‍റെ ജോലി തെറിച്ചു

    മിനിമം വേതനം ചോദിച്ച് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റ്; CPM അംഗത്തിന്‍റെ ജോലി തെറിച്ചു

    മിനിമം വേതനനിര്‍ണയത്തെക്കുറിച്ച് ഒക്ടോബര്‍ 22ന് മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റില്‍ വടകര എന്‍എംഡിസി ഓയില്‍ മില്ലിലെ ജനറല്‍ വര്‍ക്കര്‍ എം നസീര്‍ ഒരു കമന്റിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം...

    fb comment-cpm worker job

    fb comment-cpm worker job

    • Share this:
    കോഴിക്കോട്: മിനിമം വേതനം ഉറപ്പാക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത സിപിഎം ബ്രാഞ്ച് അംഗത്തിനെതിരെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന്റെ നടപടി. വടകര എന്‍ എം ഡി സിയിലെ ജനറല്‍ വര്‍ക്കര്‍ എം നസീറിനെ താത്കാലികമായി ജോലിയില്‍ നിന്ന് നീക്കി. നടപടി പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കടക്കമുള്ള പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സി ഐ ടി യു.

    മിനിമം വേതനനിര്‍ണയത്തെക്കുറിച്ച് ഒക്ടോബര്‍ 22ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റില്‍ വടകര എന്‍എംഡിസി ഓയില്‍ മില്ലിലെ ജനറല്‍ വര്‍ക്കര്‍ എം നസീര്‍ ഒരു കമന്റിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. 'NMDC വടകര ഓയില്‍ മില്ലിലെ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കണം സഖാവേ...' എന്നായിരുന്നു നസീറിന്‍റെ കമന്‍റ്. പക്ഷേ കമന്‍റ് ചെയ്തതിന് പിന്നാലെ ഒക്ടോബര്‍ മാസത്തെ നസീറിന്‍റെ ശമ്പളത്തില്‍ നിന്ന് 4400 രൂപ സ്ഥാപനം പിടിച്ചുവെച്ചു. കാരണം ആരാഞ്ഞപ്പോള്‍ ഇതാണ് മിനിമം വേതനം എന്നായിരുന്നു മറുപടി. സിഐടിയു പ്രവര്‍ത്തകനും സിപിഎം ബ്രാഞ്ച് അംഗവുമായ നസീര്‍ ഇക്കാര്യം ട്രേഡ് യൂണിയന്‍ ഭാരവാഹികളെ അറിയിച്ചു. യൂണിയന്‍ നേതൃത്വം ഇടപെട്ടു. പക്ഷേ നസീറിനെ തേടിയെത്തിയത് സമൂഹമാധ്യമങ്ങളിലൂടെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി എന്നതടക്കം ഏഴ് ആരോപണങ്ങള്‍ ഉന്നയിച്ച കാരണം കാണിക്കല്‍ നോട്ടീസ് ആണ്. യൂണിഫോം ധരിച്ചില്ല, മേലുദ്യോഗസ്ഥനെ ധിക്കരിച്ചു തുടങ്ങിയ ആരോപണങ്ങളും ജനറല്‍ മാനേജര്‍ അയച്ച നോട്ടീസിലുണ്ട്. നസീറിന്റെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് ചൊവ്വാഴ്ച മുതല്‍ ജോലിയില്‍ നിന്ന് താല്‍കാലികമായി നീക്കി.



    നസീറിനെ പിരിച്ചുവിട്ടതിനെതിരെ സിഐടിയു നേതൃത്വത്തില്‍ സ്ഥാപനത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. മിനിമം വേതനം ചോദിച്ച തൊഴിലാളിയെ പിരിച്ചുവിട്ട നടപടി അനീതിയാണെന്ന് സിഐടിയു ആരോപിക്കുന്നു. ഭരണസമിതി അറിയാതെ ചില ഉദ്യാഗസ്ഥന്‍മാരാണോ ഇക്കാര്യത്തിന് മുന്‍കൈയെടുത്തതെന്ന് സംശയിക്കുന്നുണ്ടെന്ന് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ മുകുന്ദന്‍ പറഞ്ഞു. മിനിമം വേതനം ഉറപ്പാക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നയം. നടപടിയുമായി മുന്നോട്ടുപോയാല്‍ അനിശ്ചിതകാല പണിമുടക്കടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് മുകുന്ദന്‍ പറഞ്ഞു.​
    First published:
    )}