നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM ബ്രാഞ്ച് സമ്മേളന തലേന്ന് പ്രതിനിധിയെ കാണാതായിട്ട് 28 ദിവസം; കാണാതായത് ആലപ്പുഴയിലെ മത്സ്യതൊഴിലാളി സജീവനെ

  CPM ബ്രാഞ്ച് സമ്മേളന തലേന്ന് പ്രതിനിധിയെ കാണാതായിട്ട് 28 ദിവസം; കാണാതായത് ആലപ്പുഴയിലെ മത്സ്യതൊഴിലാളി സജീവനെ

  തിരോധാനത്തിന് പിന്നിൽ സി പി എം വിഭാഗിയതയെന്ന് കുടുംബം

  കാണാതായ മത്സ്യത്തൊഴിലാളി സജീവൻ

  കാണാതായ മത്സ്യത്തൊഴിലാളി സജീവൻ

  • Share this:
  ആലപ്പുഴ (Alappuzha) തോട്ടപ്പള്ളിയില്‍ (Thottappally) കാണാതായ മത്സ്യത്തൊഴിലാളി സജീവന്റെ  (Sajeevan) തിരോധാനത്തിന്  പിന്നില്‍ സിപിഎം (CPM) എന്ന് കുടുംബം. ബ്രാഞ്ച് സമ്മേളനത്തില്‍  പങ്കെടുക്കേണ്ടതിന്റെ തലേന്ന് പാര്‍ട്ടി വിഭാഗീയതയുടെ  ഭാഗമായി  ഒരു വിഭാഗം  സജീവനെ കടത്തികൊണ്ട് പോയതായാണ്  ബന്ധുക്കള്‍  സംശയിക്കുന്നത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് വേറിട്ട് കരിമണല്‍  ഖനന (Sand Mining) സമരത്തില്‍  പങ്കാളി ആയിരുന്ന സജീവനെ  കാണാതായിട്ട് 28 ദിവസം പിന്നിടുകയാണ്. സംഭവത്തില്‍  സിപിഎമ്മും പൊലീസും (Police)  ഒത്തുകളിക്കുകയാണെന്നും കുടുംബം  ആരോപിക്കുന്നു.

  മത്സ്യ ബന്ധനത്തിന് പോയി മടങ്ങി എത്തിയ  സജീവനെ കാണാതാകുന്നത് കഴിഞ്ഞ മാസം 29ന് ആണ്. തൊട്ടപ്പള്ളി ഹാര്‍ബര്‍  റോഡിലൂടെ ഉച്ചക്ക് ഒരുമണിക്ക് ശേഷം  സജീവന്‍ നടന്നു  പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പിന്നീട് സജീവന്‍  എവിടെ  എന്നത്  ആര്‍ക്കും കണ്ടെത്താനായിട്ടില്ല. ബ്രാഞ്ച് സമ്മേളന  പ്രതിനിധിയായിരുന്ന സജീവന്റെ തിരോധാനത്തിന്  പിന്നില്‍ സിപിഎം ആണെന്നാണ് കുടുംബം ആരോപിക്കുന്നത്.

  Also Read- Anupama Missing Baby| അനുപമയുടെ അച്ഛൻ ജയചന്ദ്രനെ CPM ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി; പാർട്ടി പരിപാടികളിലും വിലക്ക്; അന്വേഷണ കമ്മീഷനും

  കാണാതാകുന്നതിന്റെ  തലേദിവസം  പ്രദേശത്തെ സിപിഎം നേതാക്കള്‍ സജീവനെ കണ്ട് മണിക്കൂറുകളോളം  സംസാരിച്ചിരുന്നുവെന്ന് സജീവൻ്റെ ബന്ധു പറയുന്നു. പ്രാദേശിക സിപിഎം നേതാക്കളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ കേസ് അന്വേഷണം  ഒത്തുകളിയിലേക്ക് നീങ്ങുകയാണെന്നും കുടുംബം  ആരോപിക്കുന്നു.

  അന്വേഷണം ഊര്‍ജിതമാക്കണമെന്ന്  ആവശ്യപ്പെട്ടു ജി സുധാകരനൊപ്പം  കുടുംബം  ജില്ലാ പോലീസ് മേധാവിയെ  കണ്ടു. വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശത്ത് ആരെങ്കിലും സജീവനെ  കടത്തികൊണ്ട് പോയതാണോ  എന്നും പോലീസ് പരിശോധിച്ചു  വരികയാണ്. ബ്രാഞ്ച് കമ്മറ്റി അംഗമാണെങ്കിലും പ്രദേശത്തെ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ആളായിട്ടും കാണാതായതിനെ കുറിച്ച് പാർട്ടി തലത്തിൽ കാര്യമായ അന്വേഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

  ഇതിനിടയിൽ സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തി മർദ്ദിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ആദ്യഘട്ടത്തിൽ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കിലും പിന്നീട് പിന്നോട്ട് പോയതായാണ് കുടുംബം ആരോപിക്കുന്നത്. മൊഴികളിൽ വൈരുധ്യമുള്ളതുകൊണ്ട് ആണ്ലോക്കൽ കമ്മറ്റി അംഗത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്ത തെന്ന് പൊലീസ് വ്യക്തമാക്കുമ്പോഴും അന്വേഷണം എങ്ങുമെത്താതെ ഇഴഞ്ഞ് നീങ്ങുകയാണ്.

  സജീവനെ കാണാതായ ദിവസം തലേന്ന് സി പി എം പ്രാദേശിക നേതാവായിരുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ സജീവനെ കാണാനായി എത്തിയിരുന്നു. മത്സ്യ ബന്ധനത്തിന് പോയ സജീവൻ്റെ ഫോണിലേക്ക് കാണാതായ ദിവസം പുലർച്ചെ പ്രദേശത്തെ രണ്ട് സി പി എം പ്രവർത്തകരുടെ കോളും വന്നിരുന്നു. ഇതെല്ലം പൊലീസിനെ അറിയിച്ചിട്ടും ആ വഴിക്ക് കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്ന് ഭാര്യ സജിത പറയുന്നു.

  Also Read- ഒറ്റപ്പാലത്ത് യുവാവിനെ കാറിടിപ്പിച്ച് തെറിപ്പിക്കാൻ ശ്രമം; കാറിൻ്റെ ബോണറ്റിൽ പിടിച്ച് യുവാവ് യാത്ര ചെയ്തത് രണ്ടു കിലോമീറ്റർ

  കരിമണൽ ഖനനത്തിനെതിരെയുള്ള സമരത്തിൽ സജീവൻ്റെ സാന്നിധ്യം ഉണ്ടായതും പ്രദേശത്തെ സി പി എമ്മുകാരിൽ അവമതിപ്പ് ഉണ്ടാക്കിയിരുന്നു. ഇതിനെതിരെ പരസ്യ വിമർശനവുമായി തന്നെ പ്രാദേശിക പാർട്ടി പ്രവർത്തകർ രംഗത്ത് വരികയും ചെയ്തു. കാണാതായ ദിവസം സജീവനെ 1.30 യോടെ തോട്ടപ്പള്ളി ബസ്റ്റാൻഡിൽ കൊണ്ടിറക്കിയതായി ഓട്ടോ ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. 1.10 ഓടെ ഹാർബറിന് സമീപമുള്ള സിസിടിവിയിൽ സജീവൻ നടന്നു പോകുന്ന ദൃശ്യങ്ങൾ ഉണ്ട്. ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞ സമയവുമായി ഇത് ചേർന്നു പോകുന്നില്ല എന്നതും പൊലീസിനെ കുഴക്കുകയാണ്.
  Published by:Rajesh V
  First published:
  )}