News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 2, 2020, 7:41 PM IST
arunkumar
കോഴിക്കോട്: ജാതി അധിക്ഷേപത്തിന്റെ പേരില്‍ രാജി പ്രഖ്യാപിച്ച സിപിഎം പഞ്ചായത്തംഗം തെരഞ്ഞെടുപ്പു കമ്മിഷന് വിശദീകരണക്കത്ത് നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജി നല്‍കിയതെന്നും പഞ്ചായത്ത് അംഗമായി തുടരാന്‍ അനുവദിക്കണമെന്നുമാണ് കത്തില്‍. എല്‍ഡിഎഫിലെ മറ്റൊരു അംഗം ജാതീയമായി ആക്ഷേപിച്ചിട്ടും പാര്‍ട്ടി ഒപ്പം നിന്നില്ലെന്നായിരുന്നു കൂടരഞ്ഞി പഞ്ചായത്തിലെ സിപിഎം അംഗം കെ എസ് അരുണ്‍കുമാറിന്റെ പരാതി.
പഞ്ചായത്തിലെ അഞ്ചാം വാര്‍ഡംഗമായ അരുണ്‍കുമാര്‍ പിന്നീട് രാജി പിന്‍വലിച്ചിരുന്നു. ജാതി അധിക്ഷേപം നേരിട്ടിട്ടും നടപടിയെടുക്കാത്തതിനല്ല താന്‍ പഞ്ചായത്തംഗത്വം രാജിവെച്ചതെന്ന് കാണിച്ച് സിപിഎം അംഗമായ അരുണ്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. താന്‍ രാജിവെച്ചത് സ്വമേധയാ അല്ല. കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു ഉള്‍പ്പെടെയുള്ളവരുടെ സമ്മര്ദ്ദംമൂലമാണെന്നും പഞ്ചായത്തംഗമായി തുടരാന്‍ അനുവദിക്കണമെന്നും അരുണ്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നു.
എല്‍ഡിഎഫിലെ തന്നെ മെമ്പറില്‍ നിന്ന് ജാതി ആക്ഷേപം നേരിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് ഫെബ്രുവരി രണ്ടിന് വായ് മൂടികെട്ടിയായിരുന്നു അരുണ്‍കുമാര്‍ പഞ്ചായത്ത് ഓഫീസീലെത്തിയത്.
Also read:
വീട്ടമ്മ ജീവനൊടുക്കിയ സംഭവം; അപവാദ പ്രചാരണം നടത്തി ശല്യം ചെയ്തത് അമ്മാവന്റെ മകൻ
രാജി കാര്യത്തില്‍ മലക്കംമറിഞ്ഞ അരുണ്‍കുമാറിനെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം മാറിയതോടെയാണ് പഞ്ചായത്തംഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. വിഷയത്തില്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.
താന്‍ രാജിവെയ്ക്കാന്‍ ആലോചിച്ചിട്ടില്ലായിരുന്നു. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും കത്തിലുണ്ട്. ജാതി അധിക്ഷേപം ഉണ്ടായത് വാസ്തവമാണെങ്കിലും രാജിവെച്ചത് സ്വമേധയാ അല്ലന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പഞ്ചായത്തിലെ ഏക പട്ടികജാതി വാർഡിൽ വിജയിച്ച അരുണ്‍കുമാര്‍.
First published:
March 2, 2020, 7:31 PM IST