നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തുഷാർ വെള്ളാപ്പള്ളിയെ വിവാഹത്തിന് ക്ഷണിച്ചു; ആലപ്പുഴയിൽ CPM അംഗത്തിനെ ഏരിയാ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കി

  തുഷാർ വെള്ളാപ്പള്ളിയെ വിവാഹത്തിന് ക്ഷണിച്ചു; ആലപ്പുഴയിൽ CPM അംഗത്തിനെ ഏരിയാ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കി

  BDJS അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, CPM വിട്ട് ബിഡിജെഎസിൽ ചേർന്ന പി എസ് ജ്യോതിസ്, വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി പുറത്താക്കിയ ലതീഷ് ബി ചന്ദ്രൻ എന്നിവർ മിഥുൻ ഷായുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു

  മിഥുൻ ഷാ ഫേസ്ബുക്ക് പോസ്റ്റ്

  മിഥുൻ ഷാ ഫേസ്ബുക്ക് പോസ്റ്റ്

  • Share this:
  ആലപ്പുഴയിൽ (Alappuzha) വിവാഹത്തിന് തുഷാർ വെള്ളാപ്പള്ളി (Thushar Vellappally) എത്തിയതിനെ തുടർന്ന് സമ്മേളന പ്രതിനിധിയെ സിപിഎം (CPM) ഒഴിവാക്കി. ബിഡിജെഎസ് (BDJS)  അധ്യക്ഷൻ ഉൾപ്പടെ ഉള്ളവരെ ക്ഷണിച്ചു എന്നാരോപിച്ച് ബാലസംഘം സംസ്ഥാന കോ - ഓർഡിനേറ്റർ മിഥുൻ ഷായെയാണ് (Midhun Sha) സിപിഎം കഞ്ഞിക്കുഴി ഏരിയാ സമ്മേളന പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. തണ്ണീർമുക്കം ലോക്കൽ കമ്മറ്റി അംഗവും ബാലസംഘം, യുവജന കമ്മീഷൻ എന്നിവയുടെ സംസ്ഥാന കോ ഓർഡിനേറ്ററുമാണ് മിഥുൻ ഷാ.

  മാവേലിക്കരയിലെ പാർട്ടി അംഗവും ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി അംഗവുമായ നിമ്മി എലിസബത്തുമായി കഴിഞ്ഞ 15 ന് മിഥുൻ ഷായുടെ വിവാഹം നടന്നപ്പോൾ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സി പി എം വിട്ട് ബിഡിജെഎസിൽ ചേർന്ന് മത്സരിച്ച പി എസ് ജ്യോതിസ്, മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പഴ്സനൽ സ്റ്റാഫ് അംഗവും നിലവിൽ മുഹമ്മ പഞ്ചായത്തംഗവുമായ ലതീഷ് ബി ചന്ദ്രൻ എന്നിവരും പങ്കെടുത്തിരുന്നു. ഇതു പാർട്ടി വിരുദ്ധമാണെന്നാരോപിച്ചാണ് ഏരിയാ സമ്മേളനത്തിന് തലേന്ന് ലോക്കൽ കമ്മറ്റി വിളിച്ച് ചേർത്ത് മിഥുൻ ഷായെ ഏരിയ സമ്മേളന പ്രതിനിധി പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പാർട്ടിയിൽ നിന്ന് വിഭാഗീയ പ്രവർത്തനത്തിൽ പുറത്താക്കപ്പെട്ടയാളും കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ ഒന്നാം പ്രതിയുമായിരുന്നു ലതീഷ് ബി ചന്ദ്രൻ.  തുഷാർ ഉൾപ്പടെയുള്ളവരുമായുള്ള ചിത്രങ്ങൾ  നവ മാധ്യമത്തിൽ പങ്ക് വെക്കുകയും ചെയ്തിരുന്നു.അതേസമയം വിവാഹത്തിൽ ഇവരെ ക്ഷണിച്ചത് മിഥുൻ്റെ സഹോദരീ ഭർത്താവും എസ്എൻഡിപി സംരക്ഷണ സമിതി  ജില്ലാ പ്രസിഡൻ്റുമായ മനോജ് ആണെന്ന വാദം അംഗീകരിക്കാതെയാണ് നടപടിയെടുത്തതെന്നാണ് ഒരു വിഭാഗത്തിൻ്റെ ആരോപണം. ഒരു സിപിഎം ഏരിയ സെൻ്റർ അംഗമാണ് ' മിഥുൻ ഷാക്കെതിരെ നീക്കം നടത്തിയതെന്നും ഇവർ ആരോപിക്കുന്നു. സി പി എമ്മിൻ്റെ പതിവനുസരിച്ച് കീഴ്ഘടകത്തിലെ സമ്മേളന പ്രതിനിധിയെ ഒഴിവാക്കാൻ ജില്ലാ കമ്മറ്റിക്ക് മാത്രമേ അധികാരമുള്ളു.  സംഭവം വിവാദമായതോടെ മിഥുൻ ഷാ സമൂഹ മാധ്യമത്തിലൂടെ ക്ഷമ ചോദിച്ചു കൊണ്ട് ഒരു പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ എൻ്റെ വിവാഹത്തിൽ തുഷാർ വെള്ളാപ്പള്ളി ജ്യോതിസ്, ലതീഷ് ബി ചന്ദ്രൻ എന്നിവരെ പങ്കെടുപ്പിച്ചതിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാവുകയും ഈ വിഷയത്തിൽ ഏരിയാ സമ്മേളന പ്രതിനിധി സ്ഥാനത്ത് നിന്ന് എന്നെ ഒഴിവാക്കുകയും ചെയ്തിട്ടുള്ളതാണ്. പാർട്ടി നടപടി അംഗീകരിക്കുന്നു. സഖാക്കളോട് ക്ഷമ ചോദിക്കുന്നു എന്നും പോസ്റ്റ് വ്യക്തമാക്കുന്നു.
  Published by:Rajesh V
  First published: