HOME » NEWS » Kerala » CPM MOUTHPIECE SAYS MEDIA IS TRYING TO REDUCE THE HISTORIC VICTORY TO THAT OF PINARAYI VIJAYAN

'ചരിത്ര വിജയം പിണറായി വിജയന്റേതുമാത്രമായി ചുരുക്കാൻ മാധ്യമങ്ങൾ ശ്രമം നടത്തുന്നു': സിപിഎം മുഖപത്രം

നയരൂപീകരണത്തിലും ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികവുപുലർത്തി എന്നതിൽ സംശയമില്ല. എന്നിരുന്നാലും കേരളത്തിലേത് വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിന്റെ ഫലമെന്നും സിപിഎം ഓർമിപ്പിക്കുന്നു.

News18 Malayalam | news18-malayalam
Updated: May 7, 2021, 3:09 PM IST
'ചരിത്ര വിജയം പിണറായി വിജയന്റേതുമാത്രമായി ചുരുക്കാൻ മാധ്യമങ്ങൾ ശ്രമം നടത്തുന്നു': സിപിഎം മുഖപത്രം
(പ്രതീകാത്മക ചിത്രം)
  • Share this:
ന്യൂഡൽഹി: കേരളത്തിലെ എൽഡിഎഫിന്റെ ചരിത്രവിജയം പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിൽ മാത്രമായി ചുരുക്കാൻ ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ശ്രമിക്കുന്നതായി സിപിഎം മുഖപത്രമായ പീപ്പിൾസ് ഡെമോക്രസി. പരമോന്നത നേതാവ്, ശക്തനായ വ്യക്തി എന്നീ നിലകളിൽ പിണറായിയുടെ ഉയർച്ചയാണ് തെരഞ്ഞെടുപ്പ് നേട്ടത്തിന് കാരണമെന്ന് മാധ്യമങ്ങൾ പറയുന്നു. സർക്കാരിലും പാർട്ടിയിലും ഒരാളുടെ ആധിപത്യമാണെന്ന് വാദിക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു.

കേരളത്തിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചിത്രീകരിക്കുന്നതിനെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടായാണ് മുഖപ്രസംഗം വിലയിരുത്തപ്പെടുന്നത്. പ്രകാശ് കാരാട്ട് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡമോക്രസിയിൽ എഴുതിയ ലേഖനത്തിലെ വാദങ്ങൾ ഇങ്ങനെയാണ്. നയരൂപീകരണത്തിലും ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിലും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികവുപുലർത്തി എന്നതിൽ സംശയമില്ല. എന്നിരുന്നാലും കേരളത്തിലേത് വ്യക്തിപരമായും കൂട്ടായും നടത്തിയ പരിശ്രമത്തിന്റെ ഫലമെന്നും സിപിഎം ഓർമിപ്പിക്കുന്നു. അടുത്ത എൽഡിഎഫ് സർക്കാർ കൂട്ടായ പ്രവർത്തനത്തിലൂടെയും വ്യക്തിപരമായ ഉത്തരവാദിത്വത്തിലൂടെയും മുന്നോട്ടുപോകുമെന്നും പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്റോറിയലിൽ പറയുന്നു.ബദൽ രാഷ്ട്രീയ മാതൃതയ്ക്കാണ് ജനം അംഗീകാരം നല്കിയത്. പുതിയ മന്ത്രിസഭ കൂട്ടായ പരിശ്രമം വ്യക്തിപരമായ ഉത്തരവാദിത്തം എന്ന നയം പിന്തുടരുമെന്നാണ് പാർട്ടി നല്കുന്ന സന്ദേശം. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ സിപിഎം കേന്ദ്ര നേതാക്കൾ ക്യാപ്റ്റൻ എന്ന വിശേഷണം തള്ളിയിരുന്നു. മാധ്യമങ്ങൾക്കാണ് പഴിയെങ്കിലും തെരഞ്ഞെടുപ്പ് വിജയം ഒറ്റ വ്യക്തിയിലേക്ക് ചുരുക്കേണ്ട എന്ന വ്യക്തമായ സന്ദേശം തന്നെയാണ് സിപിഎം ഈ നിലപാടിലൂടെ നൽകുന്നത്.

തന്നെ മാത്രം പഴിക്കരുതെന്ന് മുല്ലപ്പള്ളി; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി


നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ മാത്രം തലയിൽ കെട്ടിവയ്ക്കാൻ ശ്രമം നടക്കുന്നതായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് തോൽവിയുടെ ഒന്നാമത്തെ ഉത്തരവാദിത്തം തനിക്കാണന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത്.

Also Read- കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം; ബിജെപി നേതാക്കൾ അറസ്റ്റിൽ

തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിൽ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം പഴിചാരല്‍ വേണ്ട, ഒറ്റക്കെട്ടാവണമെന്നും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാൻ ഇനിയും അവസരമുണ്ടാക്കരുത്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ബിജെപി അറിഞ്ഞു കൊണ്ട് എൽ ഡിഎഫിന് വോട്ടു മറിക്കുകയായിരുന്നുവെന്നും 60 മണ്ഡലങ്ങളിൽ എങ്ങനെ വന്നാലും എൽഡിഎഫ് ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനർ നിർണയം നടന്നതെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ അടര്‍ത്തിയെടുക്കാന്‍ ആര്‍എസ്എസ് ശ്രമിക്കും. അതില്‍ ജാഗ്രതവേണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പാര്‍ട്ടിയെ സംരക്ഷിച്ച് മുന്നോട്ടുപോകണമെന്നും തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്ന പൊതുവികാരമാണ് യോഗത്തിലുയര്‍ന്നത്.
Published by: Rajesh V
First published: May 7, 2021, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories