സിഎജി: ഉദ്ദേശ്യശുദ്ധിയിൽ സിപിഎമ്മിന് സംശയം; കണ്ടെത്തലുകളിലധികവും യുഡിഎഫ് കാലത്തേത്  

റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നതിനു  തലേദിവസം കോൺഗ്രസ് നേതാവ് പി.ടി.തോമസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ നിയമസഭയിൽ ആരോപണമായി ഉന്നയിച്ചതും സംശയ ദൃഷ്ടിയോടെയാണ് സിപിഎം കാണുന്നത്.

News18 Malayalam | news18-malayalam
Updated: February 14, 2020, 5:03 PM IST
സിഎജി: ഉദ്ദേശ്യശുദ്ധിയിൽ സിപിഎമ്മിന് സംശയം; കണ്ടെത്തലുകളിലധികവും യുഡിഎഫ് കാലത്തേത്  
AKG Centre
  • Share this:
തിരുവനന്തപുരം : സിഎജി റിപ്പോർട്ടിലെ വിവാദ പരാമർശങ്ങളെ രാഷ്ട്രീയമായി നേരിടാൻ സിപിഎം. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ഭൂരിഭാഗം യുഡിഎഫ് ഭരണകാലത്തു നടന്നതാണെന്നും അതിന് ഈ സർക്കാർ മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.
സിഎജിയേയും അതിന്റെ പ്രസക്തിയേയും ചോദ്യം ചെയ്യില്ലെങ്കിലും റിപ്പോർട്ടിന്റെ ഉദ്ദേശ്യശുദ്ധിയിൽ സിപിഎമ്മിന് സംശയങ്ങളുണ്ട്.

റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നതിനു  തലേദിവസം കോൺഗ്രസ് നേതാവ് പി.ടി.തോമസ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ നിയമസഭയിൽ ആരോപണമായി ഉന്നയിച്ചതും സംശയ ദൃഷ്ടിയോടെയാണ് സിപിഎം കാണുന്നത്. നേരത്തേ വന്ന ആരോപണങ്ങളാണ് സിഎജി ആവർത്തിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ‌ വാങ്ങിയ സംഭവമൊഴിച്ചാൽ ആരോപിക്കപ്പെടുന്ന ഭൂരിഭാഗം ക്രമക്കേടുകൾക്കും ഉത്തരം പറയേണ്ടത് യുഡിഎഫ് സർക്കാരാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി സ്വകരിച്ച സമീപനമാണ് ശരിയെന്ന് പാർട്ടിയും പറയുന്നു. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം. സി എ ജി യുടെ യു ഡി എഫ് ബന്ധത്തിലും ചില നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Also Read- ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് DGP വക ആഡംബര വാഹനം

പൗരത്വ വിഷയത്തിൽ ഇതുവരെ നടന്ന പ്രക്ഷോഭങ്ങൾ ശരിയായ ദിശയിലുള്ളതാണെന്ന് സിപിഎം വിലയിരുത്തി. എങ്കിലും ശക്തമായ തുടർ പ്രക്ഷോഭങ്ങൾ അനിവാര്യമാണ്. സമരത്തിന്റെ നേതൃത്വവും നിയന്ത്രണവും വർഗീയ സംഘടനകളുടെ കൈയിലാകാതിരിക്കാൻ ഇത് അനിവാര്യമാണ്. പൗരത്വ വിഷയത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടികൾ നാളെ ആരംഭിക്കും. ഭഗത് സിംഗിനെ തൂക്കിലേറ്റയതിന്റെ വാർഷികം മാർച്ച് 23ന് സംസ്ഥാനത്തും വിപുലമായി ആചരിക്കാനും സിപിഎം തീരുമാനിച്ചു.
First published: February 14, 2020, 5:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading