HOME » NEWS » Kerala » CPM PANCHAYAT PRESIDENT RESIGNS SECOND TIME IN TWO MONTHS AFTER SDPI OFFERS SUPPORT TO KEEP BJP AWAY

​'ബിജെപിയെ അകറ്റാൻ' എസ്ഡിപിഐ സിപിഎമ്മിനെ തുണച്ചു; രണ്ടു മാസത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി രണ്ടാം തവണ

സി പി എം അംഗം ബിനു ജോസഫാണ് രണ്ടാം തവണയും പ്രസിഡന്റായ ഉടൻതന്നെ സ്ഥാനം രാജിവച്ചത്.

News18 Malayalam | news18-malayalam
Updated: February 16, 2021, 9:39 AM IST
​'ബിജെപിയെ അകറ്റാൻ' എസ്ഡിപിഐ സിപിഎമ്മിനെ തുണച്ചു; രണ്ടു മാസത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി രണ്ടാം തവണ
News18 malayalam
  • Share this:
പത്തനംതിട്ട: ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിയെ ഭരണത്തിൽ നിന്ന് അകറ്റാൻ എസ് ഡി പി ഐ വീണ്ടും സി പി എമ്മിനെ പിന്തുണച്ചത് പഞ്ചായത്ത് ഭരണസ്തംഭനത്തിനിടയാക്കുന്നു. പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ രണ്ടാം തവണ നടത്തിയ വോട്ടെടുപ്പിലും തെരഞ്ഞെടുക്കപ്പെട്ടെ സി പി എം അംഗം പ്രസിഡന്റായി എസ് ഡി പി ഐ പിന്തുണച്ചതിന്റെ പേരിൽ രാജിവച്ചു. സി പി എം അംഗം ബിനു ജോസഫാണ് രണ്ടാം തവണയും പ്രസിഡന്റായ ഉടൻതന്നെ സ്ഥാനം രാജിവച്ചത്.

Also Read- കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; വിവാഹം കഴിഞ്ഞിട്ട് 6 മാസം മാത്രം

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി പി എം അംഗം ജമീല ബീവിയും സ്ഥാനം ഉപേക്ഷിച്ചു. ഡിസംബർ 30ന് നടന്ന ആദ്യ തെരഞ്ഞെടുപ്പിലും ഇതേ കാരണത്താൽ ഇവർ ഇരുവരും രാജിവച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ ഇന്നലെ വീണ്ടും നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.

Also Read- വധശ്രമക്കസ് ഒത്തുതീർപ്പാക്കാൻ ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സിഐയും ഇടനിലക്കാരനും അറസ്റ്റിൽ

എൽ ഡി എഫ് 5, എൻ ഡി എ 5, യു ഡി എഫ് 2, എസ് ഡി പി ഐ 1 എന്നിങ്ങനെയാണ് കക്ഷിനില. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് അഞ്ചും സി പി എമ്മിന് നാലും അംഗങ്ങളാണുള്ളത്. സിപിഐ, കോൺഗ്രസ്, കേരളാ കോൺഗ്രസ് ഒന്നുവീതമാണ് അംഗബലം.

Also Read- പ്രമുഖ സിനിമാ-ടെലിവിഷൻ താരം സന്ദീപ് നഹർ വീടിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിനുവിന് ആറും എതിർ സ്ഥാനാർഥി ബി ജെ പിയുടെ ദീപ്തി ദാമോദരന് അഞ്ചും വോട്ടുകൾ ലഭിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജമീലയ്ക്ക് ആറും ബി ജെ പിയിലെ സി ആർ വിജയമ്മയ്ക്ക് അഞ്ചും വോട്ടു ലഭിച്ചു. രണ്ടു തവണയും യു ഡി എഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

Also Read 'സമരങ്ങളോടുള്ള ഇടതുപക്ഷത്തിന്റെ അസഹിഷ്ണുതയും പുച്ഛവും ഭൂഷണമല്ല'; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

എസ് ഡി പി ഐയുടെ പിന്തുണ തങ്ങൾക്ക് ലഭിച്ചതിൽ പ്രതിഷേധിച്ചാണ് സി പി എമ്മിന്റെ വിജയിച്ച രണ്ടു സ്ഥാനാർഥികൾ രാജിവച്ചത്. മല്ലപ്പള്ളി സബ് റജിസ്ട്രാർ കെ. ജഗദീഷ് കുമാർ ആയിരുന്നു വരണാധികാരി. എസ് ഡി പി ഐയുടെ വോട്ടോടെ അധികാരത്തിൽ എത്തുന്ന അവസ്ഥ വന്നാൽ സ്ഥാനം രാജിവെക്കാൻ നേരത്തെ സി പി എം നേതൃത്വം പ്രാദേശിക ഘടകങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ സിപിഎമ്മിന് എസ്ഡിപിഐ പിന്തുണ ഉണ്ടെന്ന് സിപിഐ കോൺഗ്രസ് കക്ഷികൾ ആരോപിക്കുന്നുണ്ട്.

English Summary: panchayat administration in trouble as CPM resigns from the presidentship after sdpi offers support to keep single largest block BJP away from power in kottangal panchayat in pathanamthitta district
Published by: Rajesh V
First published: February 16, 2021, 9:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories