• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM Party Congress |'പിപ്പടി കാട്ടാമെന്ന് കരുതേണ്ട; എൽഡിഎഫിന്റെ കാലത്ത് കേരളം മുന്നോട്ടു പോകരുതെന്ന് ചിലർക്കു ശാഢ്യം': മുഖ്യമന്ത്രി

CPM Party Congress |'പിപ്പടി കാട്ടാമെന്ന് കരുതേണ്ട; എൽഡിഎഫിന്റെ കാലത്ത് കേരളം മുന്നോട്ടു പോകരുതെന്ന് ചിലർക്കു ശാഢ്യം': മുഖ്യമന്ത്രി

കമ്മ്യൂണ്സ്റ്റ് വിരുദ്ധ ശക്തികളുടെ പ്രധാന ജോലി ആകാവുന്നത്ര തെറ്റിധാരണ പ്രചരിപ്പിക്കലാണ്. എൽഡിഎഫ് വിരുദ്ധ റോൾ വഹിക്കണം എന്ന് ചിലർ ആഗ്രഹിക്കുന്നു.

  • Share this:
    കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന പ്രസംഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ കൊണ്ടുവരുന്ന വികസന പദ്ധതികൾ തെറ്റായ കാര്യമെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എൽഡിഎഫ് ഭരിക്കുന്ന കാലത്ത് കേരളം മുന്നോട്ടുപോകരുതെന്ന ശാഢ്യം ചിലർക്കുണ്ട്. അത്തരം പിപ്പിടി വിദ്യകൾ കാണിക്കാൻ നിൽക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയോര ഹൈവേയും ദേശീയ ജലപാതയും നടപ്പാക്കാൻ ശ്രമിച്ചത് തെറ്റായി പോയോ എന്ന് ചോദിച്ച മുഖ്യമന്ത്രി രാഷ്ട്രീയമായി എതിർക്കുന്നവർ എതിർത്തോട്ടെയെന്നും എന്നാൽ പദ്ധതികൾ നാടിനു വേണ്ടിയാണെന്നും പറഞ്ഞു. സില്‍വര്‍ലൈനിന് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

    യുഡിഎഫിന് അതിവേഗ റെയില്‍പാതയാകാം, എല്‍ഡിഎഫിന് പാടില്ല. പരിസ്ഥിതിയെ അവഗണിക്കുന്ന വികസന വാദികളല്ല എല്‍ഡിഎഫ് ഏതെങ്കിലും തരത്തില്‍ പിപ്പിടി കാട്ടാമെന്ന് കരുതേണ്ടെന്നും സര്‍ക്കാരി‍ന്റെ വികസന പരിപാടികള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പൊതുസമ്മേളനത്തിൽ വ്യക്തമാക്കി.

    നേരത്തെ, മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.
    സർക്കാറിന് തെറ്റുണ്ടെങ്കിൽ ചൂണ്ടികാണിക്കാം. ഞങ്ങൾ തിരുത്താം. പക്ഷെ വികസനത്തെ തടയുകയല്ല വേണ്ടത്. നാടിന്റെ വികസനത്തിന് നിങ്ങൾ വേണ്ടത് ചെയ്തോളു എന്നത് കൊണ്ടാണ് ജനങ്ങൾ വീണ്ടും ഞങ്ങളെ തെരഞ്ഞെടുത്തത്. നാടിന്റെ വികസന ദൗത്യം ഏറ്റെടുത്ത് സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Also read- CPM Party Congress |'കൊമ്രേഡ് ഫ്രം അമേരിക്ക'; പാർട്ടി കോൺഗ്രസ് നഗരിയിൽ അമേരിക്കൻ പൗരനോപ്പം ബിനീഷ് കോടിയേരി

    കമ്മ്യൂണ്സ്റ്റ് വിരുദ്ധ ശക്തികളുടെ പ്രധാന ജോലി ആകാവുന്നത്ര തെറ്റിധാരണ പ്രചരിപ്പിക്കലാണ്. എൽഡിഎഫ് വിരുദ്ധ റോൾ വഹിക്കണം എന്ന് ചിലർ ആഗ്രഹിക്കുന്നു. അവർ പാർട്ടിയിൽ ചേരികൾ ഉണ്ടെന്നും കേരള ലൈൻ ഉണ്ടെന്നും ഇല്ലാത്തത് ഉണ്ടെന്നും പ്രചരിപ്പിക്കുന്നു. എന്നാൽ പാര്‍ട്ടി അഖിലേന്ത്യാ ലൈനാണ് കേരളത്തിലും നടപ്പാക്കുന്നത് മുഖ്യമന്ത്രി പറഞ്ഞു.

    സിപിഎം സംസ്ഥാന സെക്രട്ടറിയും മാധ്യമങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചു. ചില മലയാള മാധ്യമങ്ങൾ പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് കോടിയേരി പറഞ്ഞു. മാധ്യമങ്ങൾ വിചാരിച്ച ഒരുകാര്യവും സമ്മേളനത്തിൽ നടന്നില്ല.

    Also Read-ചെങ്കടലായി കണ്ണൂർ‌; നഗരത്തിലേക്കൊഴുകിയെത്തിയത് പതിനായിരങ്ങൾ

    ചില മലയാള മാധ്യമങ്ങൾക്ക് ചില സൂക്കേടുണ്ട്. ആ സൂക്കേട് അടുത്തകാലത്തൊന്നും മാറാൻ പോകുന്നില്ല. അവരുള്ളിടത്തോളം കാലം അത് തുടരുകയും ചെയ്യും. പക്ഷേ, അവരോട് പറയാനുള്ളത്, നിങ്ങൾ ഞങ്ങൾക്കെതിരെ എഴുതുന്നതിനനുസരിച്ച് ഞങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കും. മാധ്യമങ്ങളിലെ എഴുത്തിന് പിന്നിലല്ല കേരളത്തിലെ ജനങ്ങൾ പോകുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
    Published by:Naveen
    First published: