നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഎമ്മിന്റെ കരുതൽ; നിരീക്ഷണ കേന്ദ്രങ്ങൾക്കായി ഓഫീസുകൾ വിട്ടു നൽകി പാർട്ടി

  സിപിഎമ്മിന്റെ കരുതൽ; നിരീക്ഷണ കേന്ദ്രങ്ങൾക്കായി ഓഫീസുകൾ വിട്ടു നൽകി പാർട്ടി

  ഇരുപതോളം വീടുകളും കോവിഡ് സെന്‍ററുകളായി മാറ്റുന്നുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കോവിഡ് നിരീക്ഷണ കേന്ദ്രങ്ങൾക്കായി ഓഫീസുകൾ വിട്ടു നൽകി സി.പി.എം. കണ്ണൂർ ജില്ലയിലെ മയ്യിലിലുള്ള ഏരിയ കമ്മിറ്റിയുടെതടക്കമുള്ള ഓഫീസുകളാണ് സി.പി.എം. വിട്ട് നൽകുന്നത്.

  കണ്ടക്കൈ, കയരളം, കുറ്റ്യാട്ടൂര്‍ നോര്‍ത്ത്, കുറ്റ്യാട്ടൂര്‍ സൗത്ത് , കൊളച്ചേരി, കണ്ണാടിപ്പറമ്പ് തുടങ്ങി ആറ് ലോക്കല്‍ കമ്മിറ്റി ഓഫീസുകളിലും നാറാത്ത് ബ്രാഞ്ച് ഓഫീസിലും പുറത്ത് നിന്ന് എത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കും.

  TRENDING:മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങി; ഭാര്യയുടെ പരാതിയിൽ അധ്യാപകനെതിരെ കേസ് [NEWS]ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കി ഡോക്ടർ; സുരക്ഷാ കവചം ഊരി മാറ്റി രോഗിയെ പരിചരിച്ചു [NEWS]ലോക്ക് ഡൗൺ അടുത്ത ഘട്ടം എന്ത്? പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും [NEWS]

  പാര്‍ട്ടിയുടെ കീഴിലുള്ള മാണിയൂര്‍, കണ്ടക്കൈ മയ്യില്‍, കയരളം ചെറുപഴശ്ശി, കൊളച്ചേരി എന്നിവിടങ്ങളിലെ ആറോളം ക്ലബ്ബുകളും നിരീക്ഷണ കേന്ദ്രങ്ങളായി ഒരുങ്ങി കഴിഞ്ഞു.

  മയ്യിലിലെ ഇരുപതോളം വീടുകളും കോവിഡ് സെന്‍ററുകളായി മാറ്റുന്നുണ്ട്.

  First published:
  )}